- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെവ്ക്യൂ ആപ്പ് തിരികെ വരുമോ? ലോക്ക്ഡൗണിന് ശേഷം തിരക്ക് കുറയ്ക്കാനുള്ള വഴി തേടി ബിവറേജസ്
തിരുവനന്തപുരം: ലോക്ഡൗണിനുശേഷം മദ്യവിൽപ്പന പുനരാരംഭിക്കുമ്പോൾ തിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ബിവറേജസ് കോർപ്പറേഷൻ ആലോചന തുടങ്ങി. നേരത്തേ ഉപയോഗിച്ചിരുന്ന ബെവ്ക്യു ആപ്പും പരിഗണനയിലുണ്ട്.
മെയ് 30 വരെയാണ് ലോക്ഡൗൺ. ഇതിനുശേഷം ഷോപ്പ് തുറന്നാൽ സുരക്ഷാ ജീവനക്കാരെക്കൊണ്ട് തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല. ജീവനക്കാരും കുറവാണ്. കൂടുതൽ കൗണ്ടറുകൾ തുറക്കുക അപ്രായോഗികവുമാണ്. 365 ഷോപ്പുകളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്.
ബെവ്ക്യു ആപ്പ് സ്വീകരിച്ചാൽ അതിന്റെ പോരായ്മകൾ വീണ്ടും ആവർത്തിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി. യോഗേഷ് ഗുപ്ത പറഞ്ഞു.
Next Story