- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ദുരുഹത തുടരുന്നു: അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു
കണ്ണുർ: ഫെയ്‌സ് ബുക്ക് വീഡിയോ സന്ദേശമിട്ട് പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുന്നു. നടാൽ കുറ്റിക്കകം നാറാണത് പള്ളിക്ക് സമീപം സറീനാ സിൽ പി.എൻ ഷഫീറിനെ (33)യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
താൻ മരിക്കുവാൻ പോവുകയാണെന്നും മരണ കാരണവും പറയുന്ന വീഡിയോ സന്ദേശം സ്വന്തം ഫെയ്‌സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇതു കണ്ട ഒരു സുഹൃത്ത് ഉടൻ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ എത്തുമ്പോഴെക്കും തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തന്നെ മുന്നു പേർ ഗൾഫിൽ ജോലി ചെയ്യവേ വഞ്ചിച്ചതായും ജോലി ചെയ്യുന്ന കമ്പിനി മൊബൈൽ ഫോണും മെയിലും ചോർത്തിയതായും ഇയാൾ വീഡിയോയിൽ ആരോപിച്ചിരുന്നു.
തന്റെ ദേഹത്ത് മൈക്രോ ചിപ്പ് ഘടിപ്പിച്ചതായും വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് എടക്കാട് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാൾ മാനസിക വിഭ്രാന്തിന് വയനാട്ടിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായി പൊലിസ് അറിയിച്ചു.
പരേതനായ മുഹമ്മദ് അലി ഹാജി -ഖദീജ ദമ്പതികളുടെ മകനാണ് ഭാര്യ. റഫീദ അമൽ ഫാത്വിമ ഏക മകളാണ്. യുവാവിന്റെ മരണത്തിൽ സൈബർ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്