ഹൂസ്റ്റൺ : മെയ് 22 മുതൽ ഗാൽവസ്റ്റൺ കാത്തലിക് ആർച്ച് ഡയോസിസിന്റെ പരിധിയിലുള്ള എല്ലാ ദേവാലയങ്ങളിലും പാൻഡമിക്കിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തുന്നതായി ആർച്ച് ബിഷപ്പ് ഡാനിയൽ കാർഡിനാൾ ഡിനാർഡോ അയച്ച ഇടയലേഖനത്തിൽ പറയുന്നു

പ്രാദേശിക തലത്തിൽ കൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് വിശുദ്ധ കുർബാനകളിലും പാരിഷ് മീറ്റിംഗുകളിലും അനുവദനീയമായ സംഖ്യയനുസരിച്ച് 100% പേർക്കും പങ്കെടുക്കാമെന്നും സോഷ്യൽ ഡിസ്റ്റൻസിംഗോ മാസ്‌കോ ഉപയോഗിക്കേണ്ടതില്ലെന്നും കത്തിൽ ചൂണ്ടികാണിക്കുന്നു , എന്നാൽ മാസ്‌ക് ധരിക്കേണ്ടവർക്ക് അതിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് .

ഇതോടൊപ്പം വിശുദ്ധകുർബാന മദ്ധ്യേ നൽകപ്പെടുന്ന ഓസ്തി നാവിൽ വച്ച് നൽകുന്നത് താൽക്കാലികമായി തടഞ്ഞിരുന്നതും ഇതോടെ നീക്കം ചെയ്തതായും ഇനി മുതൽ നാവിലോ കൈയിലോ വാങ്ങുന്നതിനുള്ള സ്വാതന്ത്യ്‌രം ഉണ്ടെന്നും ഇടയലേഖനത്തിൽ പറയുന്നു .

മെയ് 22 ണ് വൈകീട്ട് ഹോളി കമ്യൂണിയൻ സ്വീകരിക്കുമ്പോൾ നല്കിവന്നിരുന്ന വൈൻ കോമൺ ചാലിസിൽ നിന്നും ഉപയോഗിക്കുന്നതിന് താൽക്കാലിക നിയന്ത്രണങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും എല്ലാ വിശ്വാസികളും ഇതിനനുസൃതമായി പ്രവർത്തിക്കണെമന്നും ആർച്ച് ബിഷപ്പിന്റെ കത്തിൽ പറയുന്നു .

ഗാൽവസ്റ്റൺ കാത്തലിക് ചർച്ചുകളിൽ നടക്കുന്ന ഹോളി കമ്മ്യുണിയനിൽ ഇനി മുൻപ് ഉണ്ടായിരുന്ന പോലെ പങ്കെടുക്കുന്നതിനുള്ള അവസരമാണ് വിശ്വാസികൾക്ക് ലഭിച്ചിരിക്കുന്നത്