- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിതീവ്ര ചുഴലിയായി മാറിയ യാസ് തീരത്തോട് അടുക്കുന്നു; തെക്കൻ കേരളത്തിൽ രാത്രി മുഴുവൻ കനത്ത മഴ; അതിശക്തമായ മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി: പത്ത് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ച് പശ്ചിമ ബംഗാളും ഒഡീഷയും
തിരുവനന്തപുരം: അതിതീവ്ര ചുഴലിയായി മാറിയ യാസ് തീരത്തോട് അടുക്കുന്നു. യാസിന്റെ പ്രഭാവത്തിൽ കേരളത്തിൽ ശക്തമായ പഴ പെയ്യുകയാണ്. തെക്കൻ കേരളത്തിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇനിയും തോർന്നിട്ടില്ല. പല ജില്ലകളിലും മഴ തോരാ മഴയായി മാറിയിരിക്കുകയാണ്. 12 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. യാസിന്റെ പ്രഭാവത്തിൽ തിരുവനന്തപുരം ജില്ലയിൽ ശ്ക്തമായ മഴ തുടരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം തന്നെ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ അതിശക്തമായ മഴി ഇടിച്ചു കുത്തി പെയ്യുന്നതിനാൽ നഗരത്തിലും പലയിടത്തും വെള്ളക്കെട്ടുകളായി. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോഅലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്..
മെയ് 25 മുതൽ മെയ് 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 -40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'യാസ്' തീവ്രചുഴലിക്കാറ്റായി മാറി. ബുധനാഴ്ച രാത്രിയോടെ ഒഡീഷ തീരംവഴി കരയിലെത്തുമെന്നാണ് പ്രവചനം. ഒഡീഷ, ബംഗാൾ തീരങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കേരളത്തിൽ പരക്കെ മഴ ലഭിച്ചേക്കും. ഒഡീഷ, ബംഗാൾ , ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുമായും ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ഒഡീഷയിലെ ബാലസോറിന് സമീപം ബുധനാഴ്ച രാത്രി പത്തുമണിയോടെ അതിതീവ്ര ചുഴലിക്കാറ്റായി യാസ് തീരം തൊടുമെന്നാണു മുന്നറിയിപ്പ്. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയാണു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കരയിൽ കയറിയതിനുശേഷം ബിഹാറും കടന്നു റാഞ്ചി ലക്ഷ്യമാക്കി നീങ്ങി പുതുക്കെ ശക്തി കുറയും. ഒഡീഷയോട് അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
പൂരി, ജഗൽസിംഗപുർ കട്ടക്, ബാലസോർ തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ബംഗാളിലും സിക്കിമിലും കനത്ത മഴയുണ്ടാകും. രാത്രി മുതൽ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലും പ്രകടമാവും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കും. മലയോരങ്ങളിലും തീരദേശങ്ങളിലും വ്യാഴാഴ്ചവരെ ഒരുപോലെ മഴയുണ്ടാകുമെന്നാണു പ്രവചനം. തൊട്ടുപിന്നാലെ വെള്ളിയാഴ്ചയോടെ കാലവർഷം എത്താനും സാധ്യതയുണ്ട്.