- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്ത് വള്ളങ്ങൾ മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു; രൂക്ഷമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് മറിഞ്ഞത് രണ്ട് വള്ളങ്ങൾ; അഞ്ച് പേർ രക്ഷപ്പെട്ടെത്തിയപ്പോൾ അഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ട്
വിഴിഞ്ഞം: രൂക്ഷമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ടു വിഴിഞ്ഞത്ത് വള്ളങ്ങൾ മറിഞ്ഞ് നിരവധി പേരെ കാണാതായി. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളങ്ങളാണ് കടലിൽ കാണാതായത്. മറിഞ്ഞ വള്ളത്തിലുണ്ടായിരുന്ന ഏതാനും പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവര്ക്കായി തിരച്ചിൽ തുടരുന്നു. കാണാതായവരിൽ രണ്ടു പേരെ രാത്രി വൈകി വിഴിഞ്ഞം കോസ്റ്റ്ഗാർഡ് സാഹസികമായി രക്ഷിച്ചു.
രാത്രി വൈകി ശബരിയാർ എന്നയാൾ വലിയ കടപ്പുറത്ത് വള്ളത്തിനൊപ്പം കരയിൽ എത്തി. അവശനായ ശബരിയാർ ഉൾപ്പെടെ രക്ഷപ്പെട്ടവരെ ആശുപത്രികളിൽ എത്തിച്ചു. ഇന്നലെ രാത്രിയിൽ വിഴിഞ്ഞം ഹാർബറിനു സമീപം ഉണ്ടായ അപകടത്തിൽ പൂന്തുറ സ്വദേശികളായ ഡേവിഡ്, ഡാർവിൻ എന്നിവരെ ആണ് ആദ്യം കാണാതായത്. ഇവരിൽ ഡാർവിനെ ആദ്യവും രണ്ടാമത്തെ ശ്രമത്തിൽ സുരേഷ്‌കുമാർ എന്നയാളെയും കോസ്റ്റ്ഗാർഡ് കപ്പൽ 441 കണ്ടെത്തി കരയിൽ എത്തിച്ചു. ഡേവിഡ് എന്നയാളുൾപ്പെടെ ഏതാനും പേരെ കാണാതായി എന്നാണ് വിവരം. തോമസ്, നെപ്പോളിയൻ എന്നിവർ നീന്തി കരയിൽ എത്തി.
ഇന്നലെ വൈകിട്ട് നാലംഗ സംഘം പോയ സെന്റ് തോമസ് എന്ന വള്ളം മറിഞ്ഞു രണ്ടു പേരെ കാണാതായി എന്നായിരുന്നു ആദ്യ വിവരം. ഇതിലുള്ള രണ്ടു പേരാണ് ആദ്യം നീന്തി കരയിൽ എത്തിയത്. ശേഷിച്ച രണ്ടു പേരിൽ ഒരാളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഒപ്പം മറ്റൊരു വള്ളത്തിലുള്ള ആളെയും രക്ഷിച്ചു. ഇതിനിടെ അഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് തീരത്തു നിന്നുള്ള വിവരം.