- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം
എരുമേലി: കുന്നിൻ മുകളിലെ വീട്ടിനുള്ളിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭക്ഷണ വിതരണത്തിന് എത്തിയ കോവിഡ് വൊളന്റിയർമാരാണ് മൃതദേഹം കണ്ടെത്തിയത്. പൊര്യന്മല കാരിക്കൊമ്പിൽ ബാലൻപിള്ളയാണ് (67) മരിച്ചത്. രോഗവിവരത്തെപ്പറ്റി അറിവായിട്ടില്ല.
കോവിഡ് കാലത്ത് വീടുകളിൽ സൗജന്യമായി ഭക്ഷണമെത്തിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. അടച്ചിട്ടിരിക്കുന്ന വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വന്നതോടെ ഇവർ ഉള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇയാൾ തനിച്ചായിരുന്നു താമസം. വീട്ടിലേക്ക് നടപ്പുവഴി മാത്രമേയുള്ളൂ. വീട്ടിൽ നിന്നും ചുമന്ന് റോഡിലെത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോയി.
യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ ഷെഹിം വിലങ്ങുപാറ, ബിനു മറ്റക്കര, അസ്ഹർ കറുകാഞ്ചേരി, ടി.പി. സലീൽ, യൂത്ത് കെയർ പ്രവർത്തകരായ പി.കെ.കൃഷ്ണകുമാർ, റിൻസ് വടക്കേടത്ത്, ലിസി സജി, സിജി മുക്കാലി എന്നിവർ ചേർന്നു മലമുകളിൽ നിന്ന് ഇടവഴിയിലൂടെ മൃതദേഹം ചുമന്നു റോഡിൽ എത്തിച്ചു. സന്നദ്ധ പ്രവർത്തകർ പിപിഇ കിറ്റ് ധരിച്ചിരുന്നു. സേവാഭാരതിയുടെ ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.