- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ ക്ഷേമ വകുപ്പ്: മുഖ്യമന്ത്രിയുടെ നടപടി സ്വാഗതം ചെയ്ത് ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് കാസിം കോയ
പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിയുടെ കൈകളിൽ ഭദ്രമാണന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ പറഞ്ഞു. നൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ അതിയായ സന്തോഷം രേഖപ്പെടുത്തിയ കാസിം കോയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ വളരെ താല്പര്യത്തോടെ കേൾക്കുന്ന നേതാവാണ് പിണറായി വിജയൻ. ദുരിതസമയങ്ങളിൽ കേരള ജനതയെ ഒറ്റകെട്ടായി നയിക്കുകയും പക്ഷി മൃഗാദികൾക്ക് വരെ ആഹാരം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈകൊണ്ട ഒരേ ഒരു ഭരണാധികാരി മാത്രമാണ് ഇന്ത്യയിലുള്ളത് എന്നും അത് പിണറായി വിജയൻ മാത്രമാണന്നും അദ്ദേഹം വിശേഷിപ്പിച്ചു.
പൗരത്വ ബിൽ വിഷയത്തിൽ ന്യൂനപക്ഷത്തിനൊപ്പം അടിയുറച്ച് നിന്ന് മുന്നിൽ നിന്ന് നയിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അർഹമായ എല്ലാ,ആനുകൂല്യങ്ങളും ന്യൂനപക്ഷങ്ങൾക്ക് ഉറപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തമായ പ്രതീക്ഷയാണുള്ളത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് ഭരണം നടത്തുന്ന ഇടതുപക്ഷ മുന്നണിയിലും അതിന്റെ സാരഥി പിണറായി വിജയനിലും പൂർണ്ണ വിശ്വാസമാനുള്ളതെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണെന്നും മുഹമ്മദ് കാസിം കോയ ഒരു പ്രസ്താവനയിലൂടെ തുടർന്നു.