തൃപ്പൂണിത്തുറ: ജനദ്രോഹ - തൊഴിലാളി ദ്രോഹ നയങ്ങൾ മാത്രം ആവിഷ്‌കരിക്കുന്ന കേന്ദ്ര മോദി സർക്കാരിന്റെ ഏഴു വർഷം പൂർത്തിയാകുന്ന ഇന്ന് (മെയ് 26-ന്) കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഹ്വാനപ്രകാരം തൊഴിലാളികൾ രാജ്യവ്യാപകമായി കരിദിനമായി ആചരിക്കും.

ഡൽഹി ചലോ കർഷക സമരം ആരംഭിച്ചിട്ട് ആറുമാസം പൂർത്തിയാകുന്ന ദിവസവും ഇന്നു് തന്നെയാണ്.3 കാർഷിക നിയമങ്ങളും വൈദ്യുതി ബിൽ 2021 ഉം പിൻവലിക്കുക, തൊഴിലാളിവിരുദ്ധമായ4 ലേബർ കോഡുകൾ റദ്ദാക്കുക,എല്ലാ അസംഘടിത - കാഷ്യൽ തൊഴിലാളികൾക്കും പ്രതിമാസം 7500 രൂപ അടിയന്തിര സഹായമായി നൽകുക തുടങ്ങിയ ഡിമാൻഡുകൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്ത സമിതി കരിദിനം ആചരിക്കുന്നത്.

കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട്, തൊഴിലാളികൾ അവരുടെ കുടുംബാംഗങ്ങളുമായി ചേർന്നു് വീട്ടുമുറ്റങ്ങൾ കരിദിനാചരണ കേന്ദ്രങ്ങളാക്കി മാറ്റുവാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന്എ ഐ യു ടി യു സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. ആർ.മോഹൻ കുമാർ , ജില്ലാ പ്രസിഡന്റ് പി. എം.ദിനേശൻ ജില്ലാ സെക്രട്ടറി കെ.എസ്. ഹരികുമാർ എന്നിവർ അറിയിച്ചു.ജില്ലയിലുടനീളം വിവിധങ്ങളായ പ്രതിഷേധ പരിപാടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.