- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്റിഗ്വയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്‌സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ; പിടിയിലായത് ഞായറാഴ്ച മുതൽ കാണാതായ ചോക്സിക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ: ചോക്‌സിയെ ഡൊമിനിക്ക ആന്റിഗ്വയ്ക്കു കൈമാറും
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് ഇയാൾ ഡൊമിനിക്കയിൽ അറസ്റ്റിലായത്. ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഡൊമിനിക്കയിൽ അറസ്റ്റിലായെങ്കിലും മെഹുൽ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറില്ല. ഡൊമിനിക്കയിൽനിന്ന് ആന്റിഗ്വയ്ക്കു കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നു. കുറ്റവാളികളെ ഇന്ത്യയുമായി കൈമാറ്റ കരാർ ഇല്ലാത്തതിനാൽ ആന്റിഗ്വചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറില്ല. ചോക്‌സി 2018 മുതൽ ആന്റിഗ്വയിലാണ് താമസം.
ഇന്ത്യയിലേക്കു നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ആന്റിഗ്വയിൽത്തന്നെയുണ്ട്. ചോക്‌സിയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതരുടെയും രാജ്യാന്തര അന്വേഷണ സംഘങ്ങളുടെയും സഹായത്തോടെ ശ്രമം തുടരുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്റ്റൻ ബ്രൗൺ വ്യക്തമാക്കിയിരുന്നു. കേസിൽ നേരത്തേ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ ജയിലിലാണ്.