- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ കോവിഡ് രോഗികൾക്ക് സൗജന്യ ടെലി കൺസൾട്ടേഷൻ സേവനവുമായി ജിസിസിയിൽ നിന്നുള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡോക്ടർമാർ
കൊച്ചി: ജിസിസിയിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡോക്ടർമാർ ഇന്ത്യയിലെ കോവിഡ് രോഗികൾക്കും ബന്ധുക്കൾക്കും സൗജന്യ വീഡിയോ ടെലി കൺസൾട്ടേഷൻ സേവനം ഒരുക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ വൈദ്യോപദേശം ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് സൗജന്യ വീഡിയോ കൺസൾട്ടേഷൻ പദ്ധതിക്ക് തുടക്കമിട്ടത്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിന്റെ പിന്തുണയോട് കൂടിയാണ് രാജ്യത്ത് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾക്ക് Covid Helpline | Aster Covid Helpline (asterdmhealthcare.com) എന്ന ലിങ്ക് വഴിയോ ആസ്റ്റർ ഇ- കൺസൾട്ടന്റ് ആപ്പ് ഡൗൺലോഡ് ചെയ്തോ ഈ സേവനം പ്രയോജനപ്പെടുത്താം. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 1.30 മുതൽ 5.30 വരെ ഹെൽപ്പ് ലൈൻ സേവനം ലഭ്യമാകും.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനാൽ രോഗികളിലും പരിചരിക്കുന്നവരിലും ആശയക്കുഴപ്പവും ഉത്കണ്ഠയും വർധിച്ചിട്ടുണ്ട്. അതിനാൽ രോഗികൾക്കും ബന്ധുക്കൾക്കും കോവിഡ് സംബന്ധമായ വിവരങ്ങൾ ഡോക്ടർമാരിൽ നിന്ന് നേരിട്ടറിയാൻ ആസ്റ്റർ കെയർ ഹെൽപ്പ്ലൈൻ സഹായകമാകും. വിഡിയോ കൺസൾട്ടേഷനിലൂടെയാണ് രോഗികളുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകുന്നത്. കോവിഡ് കാലഘട്ടത്തിൽ രോഗികളുടെ പ്രായത്തിനനുസരിച്ചുള്ള വൈദ്യോപദേശം ഉറപ്പാക്കുന്നതിനായി മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേകം ഹെൽപ്പ് ലൈൻ സജ്ജമാക്കിയിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ രോഗികൾക്കും പൊതുജനങ്ങൾക്കും ലളിതവും ആധികാരികവുമായ മാർഗ്ഗനിർദ്ദേശം നൽകുക അനിവാര്യമാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധിയാളുകൾ ആശുപത്രികളെ സമീപിച്ചാൽ ആശുപത്രി സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ വീട്ടിൽ കഴിയുന്ന രോഗികൾക്ക് ടെലി കൺസൾട്ടേഷൻ വഴി വൈദ്യോപദേശം ലഭ്യമാക്കിയാൽ ഈ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. വീടുകളിൽ ആശങ്കയിൽ കഴിയുന്നവർക്ക് ആസ്റ്റർ ഇ-കൺസൾട്ട് ആപ്ലിക്കേഷനിലൂടെ, വൈദ്യോപദേശം ലഭ്യമാക്കിയാൽ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. പരിചയസമ്പന്നരായ ഡോക്ടർമാർ നൽകുന്ന ഈ സൗകര്യം ഉപയോഗിച്ചുകൊണ്ട് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിലൂടെ പകർച്ചവ്യാധിയെ ചെറുക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ പൗരനും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുകയെന്ന ആദരണീയനായ ഷെയ്ക്ക് മുഹമ്മദിന്റെ കാഴ്‌ച്ചപ്പാടിന് അനുസൃതമായാണ് ദുബായിൽ ആദ്യമായി ടെലി ഹെൽത്ത് സർവ്വീസ് ആരംഭിച്ചതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലിഷ മൂപ്പൻ പറഞ്ഞു. ഈ സംരംഭം വിപുലമാക്കുന്നതിന്റെയും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയെന്ന തങ്ങളുടെ പ്രതിബദ്ധത വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി ഇപ്പോൾ ഇന്ത്യയിലെ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വിദഗ്ധ വൈദ്യോപദേശം ലഭ്യമാക്കുന്നതിന് ജിസിസിയിലെ തങ്ങളുടെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയാണെന്നും അവർ വ്യക്തമാക്കി.
കോവിഡ് കേസുകളുടെ വർദ്ധനവും വ്യാജ സന്ദേശങ്ങളുടെ അതിപ്രസരവും സമൂഹത്തിൽ ആശങ്കയ്ക്ക് ഇടായക്കിയിട്ടുണ്ടെന്ന് ആസ്റ്റർ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള അഭിപ്രായപ്പെട്ടു. സ്വയം ചികിത്സ നടത്തുന്നതോ അല്ലെങ്കിൽ ഇന്റർനെറ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ നടത്തുന്നതുമായ പ്രവണത ഏറിയിട്ടുണ്ട്. ജിസിസിയിലെ ഡോക്ടർമാരുടെ സംഘം ആശങ്കയിൽ കഴിയുന്ന രോഗികളുടെ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പരിചയസമ്പന്നരായ ഡോക്ടർമാർക്കൊപ്പം ആസ്റ്റർ കോവിഡ് സപ്പോർട്ട് സെന്റർ രോഗികൾക്ക് ഉചിതമായ ചികിത്സ തേടാനുമുള്ള സഹായം ലഭ്യമാക്കുമെന്നും ഡോ. ഹരീഷ് പിള്ള വ്യക്തമാക്കി.