- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ ടെക്നോളജി ഹബ്ബായി മാറ്റണം: കാത്തലിക് എൻജിനിയറിങ് കോളജ് അസോസിയേഷൻ
കോട്ടയം: കേരളത്തെ ഇന്ത്യയുടെ ടെക്നോളജി ഹബ്ബാക്കുവാനുതകുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങളുണ്ടാകണമെന്ന് കാത്തലിക് എൻജിനിയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ.
ആഗോള സാധ്യതകൾക്കും ഗുണനിലവാരത്തിനുമനുസരിച്ച് മത്സരക്ഷമത കൈവരിക്കാനും എൻജിനിയറിങ് വിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുമുള്ള അവസരങ്ങൾ സംസ്ഥാനം നഷ്ടപ്പെടുത്തരുത്. ഈ മേഖലയിൽ സജീവ സാന്നിധ്യമായ സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംരക്ഷണവും പ്രോത്സാഹനവും നൽകണമെന്നും അസോസിയേഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ജോൺ വിളയിൽ, ജനറൽ സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത്, ഫാ. റോയി വടക്കൻ, ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
ഇൻഡസ്ട്രി 4.0 വിഭാവനം ചെയ്യുന്ന നാലാം വ്യാവസായിക വിപ്ലവത്തെ ത്വരിതപ്പെടുത്തുന്ന വിവിധ പഠന ശിബിരങ്ങൾ സംഘടിപ്പിക്കും. സംരംഭകത്വത്തിനും നൂതന കണ്ടുപിടു ത്തങ്ങൾക്കും ഉപകരിക്കുന്ന ആധുനിക ലാബ് സംവിധാനങ്ങൾ സഹകരണാടിസ്ഥാനത്തിൽ ആരംഭിച്ച് കേരളത്തെ ടെക്നോളജി ഹബ്ബായി മാറ്റാനുതകുന്ന സർക്കാർ പദ്ധതികൾക്ക് എല്ലാവിധ പിന്തുണയും നൽകും. വിദ്യാഭ്യാസ സാങ്കേതിക ഗവേഷണ രംഗത്തുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റങ്ങളെക്കുറിച്ച് പഠനശിബിരം നടത്തി നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുവാനും അസോസിയേഷൻ തീരുമാനിച്ചു.
മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. വിൽഫ്രഡ് ഇ., ഫാ. ടോമി പടിഞ്ഞാറേവീട്ടിൽ, ഫാ. ഡെന്നി മാത്യു, ഫാ. പോൾ നെടുമ്പ്രം, ഫാ. ജയിംസ് ചെല്ലംകോട്ട്, ഫാ. ജസ്റ്റിൻ ആലുങ്കൽ, ഫാ. ജോൺ പാലിയേക്കര, ഫാ. ജോർജ് പെരുമാൻ, ഫാ. ഫെർഡിനാൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.