- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളി കുടുംബങ്ങൾ കരിദിനം ആചരിച്ചു
തൃപ്പൂണിത്തുറ:കർഷക സമരം ആരംഭിച്ചിട്ട് 6 മാസം തികയുന്ന മെയ് 26 - ന് കേന്ദ്ര ട്രേഡ് യൂണിയൻ ഐക്യ സമിതി, ഡൽഹി ചലോ കർഷക സമര ഐക്യദാർഢ്യ സമിതി, കർഷക പ്രതിരോധ സമിതി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ കരിദിനാചരണം നടന്നു.
കർഷക വിരുദ്ധമായ മൂന്ന് കാർഷിക നിയമങ്ങളും വൈദ്യുതി ബിൽ 2021 ഉം പിൻവലിക്കുക, തൊഴിലാളിവിരുദ്ധമായ നാല് ലേബർ കോഡുകൾ റദ്ദാക്കുകപ്രതിമാസം 7500 രൂപ എല്ലാ അസംഘടിത - കാഷ്യൽ തൊഴിലാളികൾക്കും അടിയന്തിര സഹായമായി നൽകുക തുടങ്ങിയ ഡിമാന്റുകൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയും, കരിങ്കൊടികൾ കെട്ടിയും, പ്രതിഷേധ പന്തങ്ങൾ തെളിച്ചുമാണ് വിവിധ സംഘടനകൾ കരിദിനാചരണത്തിൽ പങ്കെടുത്തത്. സ്ത്രീകൾ കർഷകരോടൊപ്പം എന്ന മുദ്യാവാക്യമുയർത്തി അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും (എ.ഐ.എം.എസ് എസ്) കരിദിനാചരണത്തിൽ പങ്കാളികളായി.
കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട്ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ആചരണ പരിപാടികൾക്ക് എ.ഐ.യു.റ്റി.യു.സി നേതാക്കളായ എൻ.ആർ.മോഹൻ കുമാർ, പി.എം.ദിനേശൻ,കെ.എസ്.ഹരികുമാർ, കെ.ഒ.ഷാൻ,സി.കെ.രാജേന്ദ്രൻ,സി.റ്റി.സുരേന്ദ്രൻ, സി.എൻ.മുകുന്ദൻ, സി.കെ.തമ്പി, കെ.ഒ. സുധീർ , എം.കെ. ഉഷ,കെ.കെ.ശോഭ, റെജീന അസീസ്, ബിന്ദു ബി.പി തുടങ്ങിയവർ നേതൃത്വം നൽകി.