സെൽഫി ചോദിച്ച് തനിക്കരികിലെത്തിയ ആരാധികയെ കൊണ്ട് പുഷ് അപ്പ് എടുപ്പിച്ച് നടനും മോഡലുമായ മിലിന്ദ് സോമൻ. അദ്ദേഹം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. റായ്പൂരിൽ വച്ച് നടന്ന സംഭവമാണെന്ന് അദ്ദേഹം പറയുന്നു. തെരുവിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തനിക്കരികിൽ വന്ന് സെൽഫി ചോദിച്ചു. ഇതോടെയാണ് പുഷ് അപ്പ് അടിക്കാൻ നടൻ ആവശ്യപ്പെട്ടത്.

പത്ത് പുഷ്അപ്പ് എടുത്താൽ സെൽഫി തരാമെന്ന് പറഞ്ഞു. ക്യാമറ ഓൺ ചെയ്യുന്നതിന് മുൻപ് തന്നെ അവർ പുഷ് അപ്പ് ആരംഭിച്ചു. അവർ സാരിയാണ് ധരിച്ചിരുന്നതെന്നും അതൊന്നും ഒരു ഒഴിവ് കഴിവായി പറഞ്ഞില്ലെന്നും മിലിന്ദ് സോമൻ കുറിച്ചു.

 
 
 
View this post on Instagram

A post shared by Milind Usha Soman (@milindrunning)

ഈ വിഷയത്തിൽ മിലിന്ദ് സോമനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിപേർ രംഗത്ത് വന്നു. പുഷ് അപ്പ് എടുപ്പിക്കുന്നത് നല്ലതാണെന്നും ആ സ്ത്രീയുടെ ആത്മവിശ്വാസം പുറത്തുകൊണ്ടുവന്നതിന് നന്ദിയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. സെൽഫിക്ക് വേണ്ടി ഒരാളെ നടുറോട്ടിൽ പുഷ്അപ്പ് എടുപ്പിക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് വിമർശകർ പറയുന്നു.