- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിന്താ ജെറോമുമാർ കണ്ടുപഠിക്കട്ടെ; ബ്രിട്ടീഷ് കിരീടാവകാശിയായ വില്യമും ഭാര്യ കെയ്റ്റും ആദ്യ ഡോസ് എടുത്തത് ഇന്നലെ; 40 വയസ്സിനു മുകളിൽ ഉള്ളവരുടെ വാക്സിൻ പൂർത്തിയാക്കാൻ കാത്തിരുന്നു രാജദമ്പതികൾ
നിയമത്തിനുള്ളിലെ പഴുതുപയോഗിച്ച് കാര്യം നേടുന്നതിൽ വിദഗ്ദരാണ് നമ്മുടെ രാഷ്ട്രീയക്കാരിൽ പലരും. തന്റെ പ്രായപരിധിയിൽ പെട്ടവരുടെ ഊഴം വരുന്നതിനു മുൻപ് തന്നെ വാക്സിൻ എടുത്ത, സംസ്ഥാൻ യുവജന കമ്മീഷൻ ചെയർപേഴ്സണ് പറയാനുണ്ടായിരുന്നത് താൻ കോവിഡിനെ ചെറുക്കുന്നതിൽ മുൻനിരയിൽ നിന്നും പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും, ആ പരിഗണനയിലാണ് ഊഴമെത്തുന്നതിന് മുൻപ് തന്നെ തനിക്ക് വാക്സിൻ ലഭിച്ചതെന്നുമായിരുന്നു.
ഒരു ആരോഗ്യ പ്രവർത്തകയല്ലാത്ത ചിന്താ ജെറോമിന് രോഗികളുമായി നേരിട്ട് ഇടപഴകേണ്ട ആവശ്യമില്ല. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർ, പലവിധത്തിലുള്ള ജനങ്ങളുമായി ഇടപഴകേണ്ടി വരുന്ന പൊലീസ് പോലുള്ള അത്യാവശ്യ സേവനങ്ങളുടെ പരിധിയിൽ വരുന്നവർ എന്നിവർക്കായിരുന്നു വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകിയിരുന്നത്. എന്നാൽ, പൊതുജനസേവനത്തിന്റെ ഭാഗമായി തനിക്കും ഇതിന് അവകാശമുണ്ടെന്നായിരുന്നു ചിന്തയുടെ വാദം.
അതേസമയം, ഈ കോവിഡ് കാലത്തും, ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ച്, പ്രോട്ടോക്കോളുകൾ പാലിച്ച് ആശുപത്രികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ സന്ദർശിച്ച് അശരണർക്ക് ധൈര്യം പകരുന്ന നിസ്തുലമായ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന വില്യം രാജകുമാരനും ഭാര്യ കെയ്റ്റിനും അത്തരത്തിലുള്ള അവകാശവാദമൊന്നുമില്ല. നിയമപ്രകാരം തങ്ങളുടെ ഊഴം എത്താനായി കാത്തുനിന്ന അവർ അത് എത്തിയപ്പോൾ ഇന്നലെ ലണ്ടനിലെ സയൻസ് മ്യുസിയത്തിലെ വാക്സിൻ കാമ്പിലെത്തെ വാക്സിൻ സ്വീകരിച്ചു.
നേരത്തേ ബ്രിട്ടനിൽ വാക്സിൻ പദ്ധതിയുടെ ആരംഭം കുറിച്ചപ്പോൾ എലിസബത്ത് രാജ്ഞിക്കും ഫിലിപ്പ് രാജകുമാരനും ആദ്യം വാക്സിൻ നൽകാൻ ഒരു ശ്രമം നടന്നിരുന്നു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അതിന് അവർക്ക് എല്ലാവിധ അർഹതയും ഉണ്ടായിട്ടുകൂടി, കെയർഹോമിലെ അന്തേവാസികൾക്ക് നൽകിക്കഴിഞ്ഞതിനു ശേഷം മാത്രമാണ് വാക്സിൻ സ്വീകരിക്കാൻ അവർ തയ്യാറായത്. അതേ പാരമ്പര്യമാണ് ഇപ്പോൾ വില്യം രാജകുമാരനും പത്നിയും കാത്തുസൂക്ഷിച്ചിരിക്കുന്നത്.
രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, അടുത്ത കിരീടാവകാശി എന്നിങ്ങനെയുള്ള സ്വാധീനം മാത്രമല്ല, ബോധവത്ക്കരണത്തിനും മറ്റുമായി പൊതുജനങ്ങളുമായി നിത്യേന എന്നവണ്ണം അടുത്തിടപഴകുന്ന രാജകുമാരനും പത്നിക്കും, മുൻനിര പോരാളികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയും നേരത്തേ വാക്സിൻ ലഭിക്കുവാനായി ശ്രമിക്കാമായിരുന്നു. എന്നാൽ, നിയമം കർശനമായി പാലിക്കണമെന്ന തന്റെ കുടുംബത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനായിരുന്നു രാജകുമാരൻ താത്പര്യപ്പെട്ടത്. വളഞ്ഞവഴിയിൽ കൂടി ഒന്നും നേടരുതെന്ന സന്ദേശം കൂടി നൽകുകയാണ് രാജകുമാരൻ.
വില്യം രാജകുമാരൻ തന്റെ ഊഴം വന്നപ്പോൾ കഴിഞ്ഞ മെയ് 18 നായിരുന്നു ലണ്ടനിലെ മ്യുസിയം ഓഫ് സയൻസിലെ വാക്സിൻ ക്യാമ്പിൽ നിന്നും വാക്സിൻ എടുത്തത്. സ്വാധീനമുപയോഗിച്ച് ഭർത്താവിനൊപ്പം പോയി വാക്സിൻ എടുക്കാതെ തന്റെ ഊഴത്തിനായി കാത്തിരുന്ന കെയ്റ്റ് രാജകുമാരിക്ക് ഇന്നലെയായിരുന്നു വാക്സിൻ ലഭിച്ചത്.