- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ് വാൾമാർട്ടിൽ മാസ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടുകാരൻ അറസ്റ്റിൽ
കെർവില്ലി(ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ കെർവില്ലിയിൽ സ്ഥിതിചെയ്യുന്ന വാൾമാർട്ടിൽ മാസ്സ് ഷൂട്ടിംഗിന് പദ്ധതിയിട്ട ഇരുപത്തിയെട്ടു വയസ്സുള്ള കോൾമാൻ തോമസ് ബ്ലെവിൻസിനെ(28) അന്വേഷണ സംഘം അറസ്റ്റു ചെയ്തതായി കെ.സി.എസ്സ്.ഒ. സെപ്ഷൽ ഓപ്പറേഷൻസ് ഡിവിഷൻ ഞായറാഴ്ച മെയ് (30) അറിയിച്ചു. ഭീകരാക്രമണ ഭീഷിണി മുഴക്കി പൊതുജനങ്ങളെ ഭയവിഹ്വലരാക്കി എന്നാണ് ഇയാൾക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്ന കേസ്സ്. ഡി.പി.എസ്., സിഐ.സി., എഫ്.ബി.ഐ എന്നിവർ സംയുക്തമായി ഒരുക്കിയ കെണിയിൽ കോൾമാവ് അകപ്പെടുകയായിരുന്നു.
അറസ്റ്റിനുശേഷം കോൾമാന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഫയർ ആംസ്, അമുന്നീഷ്യൻ, ഇലക്ട്രോണിക് തെളിവുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരുന്നു.
കോൾമാനെതിരെ ഫെലൊണി പ്രൊബേഷൻ നിലനിൽക്കുന്നതായിരുന്നുവെന്നും, ഫയർ ആം കൈവശം വെക്കുന്നതിന് അനുമതിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റു ചെയ്ത കോൾമാനെ കെർ കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. അമേരിക്കയിൽ ഈയിടെ മാസ് ഷൂട്ടിങ് വർദ്ധിച്ചുവരികയും നിരവധി പേർ കൊല്ലപ്പെട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ സംഭവം നേരത്തെ കണ്ടെത്തി നടപടി സ്വീകരിച്ചതിനാൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി വിശ്വസിക്കുന്നതായും പൊലീസ് അറിയിച്ചു.