- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷരഹിത ഭക്ഷണം എല്ലാ ജനങ്ങൾക്കും ലഭ്യമാക്കും; നല്ല കൃഷി സമ്പ്രദായങ്ങൾ പാലിച്ചുകൊണ്ടുള്ള കൃഷിരീതി നഗരപ്രദേശങ്ങളിൽ കൂടുതൽ വ്യാപകമാക്കുമെന്നും കൃഷിമന്ത്രി
തിരുവനന്തപുരം : വിഷരഹിത ഭക്ഷണം എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നല്ല കൃഷി സമ്പ്രദായങ്ങൾ പാലിച്ചുകൊണ്ടുള്ള കൃഷിരീതി നഗരപ്രദേശങ്ങളിൽ കൂടുതൽ വ്യാപകമാക്കുമെന്ന് കൃഷിമന്ത്രിപി പ്രസാദ് അഭിപ്രായപ്പെട്ടു.
പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കുമായി കൃഷി വകുപ്പ് സഹകരണത്തിൽ ആരംഭിച്ച ഇക്കോഷോപ്പ് തിരുവനന്തപുരം കേസരി മന്ദിരത്തിനടുത്തുള്ള പി ആൻഡ് റ്റി ഹൗസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനാട് ഗ്രാമ പഞ്ചായത്തിലെ കർഷകരാണ് വിപണിക്ക് ആവശ്യമായ നാടൻ വിഭവങ്ങൽ എത്തിച്ചു നൽകുന്നത്. നാടൻ പഴവർഗങ്ങൾ പച്ചക്കറികൾ കൂടാതെ ചക്ക ഉത്പന്നങ്ങൾ, എണ്ണ എന്നിവയും വിപണിയിൽ ഒരുക്കിയിരുന്നു. ലോക്ഡൗൺ കാലയളവിൽ കർഷകരെ സഹായിക്കുന്നതിനായി നടപ്പിലാക്കുന്ന ഇത്തരം ഇടപെടലുകൾ മാതൃകാപരമാണെന്നും ഇത് കൂടുതൽ വ്യാപിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്ര പ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. സെക്രട്ടറി ബി അഭിജിത്, ട്രഷറർ അനുപമ ജി നായർ, ജോയിന്റ് സെക്രട്ടറി ഗോപീ കൃഷ്ണൻ, ആനാട് കൃഷി ആഫീസർ എസ്. ജയകുമാർ, ആനാട് ഇക്കോഷോപ്പ് പ്രസിഡണ്ട് ഡി.ആൽബർട്ട്, സെക്രട്ടറി കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.