- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോതമംഗലം സ്വദേശിയെ; ലിജി ഉണ്ണിയുടെ ആത്മഹത്യ സാമ്പത്തികബുദ്ധിമുട്ട് മൂലമെന്ന് സൂചന
മനാമ: ബഹ്‌റിനിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോതമംഗലം സ്വദേശിയെ. തിങ്കളാഴ്‌ച്ചയായ യുവതിയെ താമസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസുകാരിയായ ലിജി ഉണ്ണിയെയാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. താമസസ്ഥലത്തെ റൂമിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അദല്യയിലെ റെസ്റ്റോറന്റിൽ വൈട്രെസ്സ് ആയി ജോലി ചെയ്യുകയായിരുന്നു. സാമ്പത്തികബുദ്ധിമുട്ടാണ് മരണകാരണം എന്ന് പറയപ്പെടുന്നു.ഒന്നര വർഷത്തോളമായി ബഹറിനിൽ ജോലി ചെയ്യുകയായിരുന്നു ലിജി. കോതമംഗലം സ്വദേശിനിയായ യുവതിയുടെ കുടുംബം നാട്ടിലാണ്. 17 വയസ്സുള്ള മകളും 10 വയസ്സുള്ള മകനുമുണ്ട്
Next Story