- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
447 ദിവസത്തിനിടയിൽ ആദ്യമായി ഒരു കോവിഡ് മരണം പോലുമില്ലാത്ത ദിനം; ഇന്ത്യൻ വകഭേദത്തേയും തോൽപ്പിച്ചു വാക്സിനേഷൻ മുന്നോട്ട്; ആഴ്ചകൾക്കുള്ളിൽ എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കും: കോവിഡിനെ തോൽപ്പിച്ച ബ്രിട്ടീഷ് കഥ
18 വയസ് തികഞ്ഞവർക്കെല്ലാം വാക്സിനേഷൻ പൂർത്തിയാക്കാനുള്ള അവസാന ഘട്ടത്തിലാണ് ബ്രിട്ടൻ. ആഴ്ചകൾക്കുള്ളിൽ തന്നെ എല്ലാവർക്കും വാക്സിനേഷൻ നൽകി കഴിയും. ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം പിടിച്ചു കെട്ടാൻ ഇതോടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യവും ഭരണകൂടവും. ഇതിന്റെ ആദ്യ ചുവടുവെയ്‌പ്പെന്നോണം 447 ദിവസത്തിനു ശേഷം ഒരു കോവിഡ് മരണം പോലും ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
അതേസമയം, കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെയും മൂവായിരം കടന്നു. 3165 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 2439 രോഗികളെ വച്ച് നോക്കുമ്പോൾ 30 ശതമാനം വർധനവാണ് രോഗികളുടെ എണ്ണത്തിൽ ഉള്ളത്.
ഇതുവരെ 30 വയസും അതിൽ കൂടുതലുമുള്ള ആളുകളെ മാത്രമേ അവരുടെ വാക്സിനുകൾക്കായി ക്ഷണിച്ചിട്ടുള്ളൂ. പ്രായമായവർക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡെൽറ്റ വേരിയന്റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ വകഭേദം യുവാക്കൾക്കിടയിൽ വളരെ വേഗം പടരുകയാണെന്ന ആശങ്കകൾക്കിടയിലാണ് എല്ലാ പ്രായക്കാർക്കും വാക്സിൻ നൽകുവാൻ ഉദ്യോഗസ്ഥർ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന രാജ്യത്തെ വാക്സിൻ ഹീറോകളെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്ന് പ്രശംസിക്കും. അതേസമയം, ഇന്ത്യൻ വകഭേദം പടരുന്ന സാഹചര്യത്തിൽജൂൺ 21 ലെ 'സ്വാതന്ത്ര്യദിനം' ആഘോഷം വൈകിപ്പിക്കണോ എന്ന ആലോചനയിലാണ് സെയ്ജ് വിദഗ്ധരും ടോറി എംപിമാരും. 17 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതൽ രോഗം പടരുന്നതെന്നാണ് ഇന്ത്യൻ വകഭേദം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്. കൂടാതെ രോഗം പ്രായമായവരിലേക്കും ദുർബലരുമായ കുടുംബാംഗങ്ങളിലേക്ക് പകരാൻ സാധ്യതയുണ്ട്.
മുതിർന്നവരിൽ മുക്കാൽ ഭാഗത്തോളം പേരും ഒരു ഡോസ് വാക്സിൻ എടുത്തതായി സർക്കാർ കണക്കുകൾ കാണിക്കുന്നു. പകുതിയോളം പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ വികസിപ്പിച്ചെടുത്ത ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിനും ഇതുവരെ 65 ദശലക്ഷം വാക്സിനുകൾ വിതരണം ചെയ്യാൻ സഹായിച്ചതിന് എൻഎച്ച്എസ്, ശാസ്ത്രജ്ഞർ, സായുധ സേന എന്നിവർക്ക് ഹാൻകോക്ക് പ്രത്യേക നന്ദി അറിയിച്ചിരുന്നു.