കോഴിക്കോട്: ഈ കോവിഡ് മഹാമാരിയുടെ കാലത്ത് കഴിഞ്ഞ വർഷം ഏകദേശം പത്തു മാസത്തോളമായി ഈ മേഖല അക്ഷരാർത്ഥത്തിൽ തകർന്ന സമയത്ത് പ്രവാസികളുടെ യാത്ര പുനരാരംഭിച്ചപ്പോൾ എയർ ടിക്കറ്റ്, വിസ, ക്വാറന്റൈൻ പാക്കേജുകൾ എന്നിവ ചെയ്യുന്ന ട്രാവൽ ഏജൻസികൾക്ക് ചെറ്റിയതോതിൽ വരുമാനം ലഭിക്കുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. ലൗക്ഡൗണും ട്രിപ്പിൾ ലൗക്ഡൗണും വന്നപ്പോൾ വീണ്ടും ട്രാവൽ ഏജൻസികൾക്കും അവസ്ഥ പഴയപടിയിലേക്ക് പോയി പലരും പട്ടിണിയിലാണ്.

ചിലരെങ്കിലും ഈ ഫീൽഡിൽ നിന്നും പതുക്കെ മാറിയ സാഹചര്യത്തിലാണ്. വിമാനത്താവളങ്ങളും,വിമാന സർവീസുകളും പരിമിതമായിട്ടാണെങ്കിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,യാത്രസമ്പന്ധമായ രേഖകൾ തയ്യാറാക്കുന്ന ട്രാവൽ ഏജൻസി ഓഫീസുകൾക് കോവിഡ് മാനദണ്ഡത്തിനനുസരിച് മറ്റു വ്യാപാര മേഖലകൾക്കു അനുവദിക്കപ്പെട്ടിരിക്കുന്നതുപോലെ ട്രാവൽ ഏജൻസികൾക്കും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതിക്കായി മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടാകണമെന്ന് ഇമെയിൽ സന്ദേശത്തിൽ അപേക്ഷിച്ചു. അല്ലാത്ത പക്ഷം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണന്നും ഇഫ്ത്ത സ്റ്റേറ്റ് പ്രസിഡന്റ് അഹമ്മദ് ഷമീം ഇമെയിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.