- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്താഴത്തിനൊപ്പം സാലഡ് നൽകിയില്ല; ഭാര്യയെ കൊന്ന് ഭർത്താവ്; അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ മകൻ ആശുപത്രിയിൽ: ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
മുസഫർനഗർ:അത്താഴത്തിനൊപ്പം സാലഡ് വിളമ്പാത്തതിൽ അരിശം പൂണ്ട ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവിനെ പൊലീസ്് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഷംലി ജില്ലയിലെ കാട്ടിൽവച്ച് മുരളിസിങ് എന്നയാളെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഇയാൾക്കു നൽകിയ ഭക്ഷണത്തോടൊപ്പം സാലഡ് നൽകാത്തതിൽ പ്രകോപിതനായ പ്രതി ഭാര്യയെ അക്രമിക്കുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്. ആക്രമണത്തിൽ പ്രതിയുടെ മകനും ഗുരുതരമായി പരുക്കേറ്റു. തമൺവെട്ടി ഉപയോഗിച്ച് പ്രതി ഭാര്യയായ സുദേശിനെ ആക്രമിക്കുകയായിരുന്നു. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ 20 വയസ്സുകാരനായ മകൻ അജയ്ക്കാണ് പരിക്കേറ്റത്.
സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതി ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു മുരളി സിങ്ങിനെ പിടികൂടിയത്. മകൻ അജയ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ