- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറ്റി സാനിറ്റൈസിങ് ചലഞ്ചിന് തുടക്കമായ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് അറുനൂറിലധികം വീടുകളിൽ സൗജന്യ അണു നശീകരണ പ്രവർത്തികൾ നടത്തി വരുന്ന രാഹുൽ ബ്രിഗേഡ് കാസർഗോഡും, രാജീവ് യൂത്ത് സെന്റർ കാഞ്ഞങ്ങാടും ഇന്ന് പുതിയ കോട്ടയിൽ സിറ്റി സാനിറ്റൈസിങ് ചലഞ്ചിന് തുടക്കം കുറിച്ചു.
താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ആർ ഡി ഒ ഓഫീസ്, വാട്ടർ അഥോറിറ്റി ഓഫീസ്, ബി എസ് എൻ എൽ, പോസ്റ്റ് ഓഫീസ് തുടങ്ങി സാധാരണക്കാർ ഉപയോഗപ്പെടുത്തുന്ന നിരവധി ഓഫീസുകളിലും, കൃസ്ത്യൻ, മുസ്ലിം, ഹിന്ദു ആരാധനാലയങ്ങളിലുമാണ് രാഹുൽ യൂത്ത് ബ്രിഗേഡിന്റെയും രാജീവ് യൂത്ത് സെന്ററിന്റെയും പ്രവർത്തകർ അണു നശീകരണ പ്രവർത്തികൾ നടത്തിയത്
സിറ്റി സാനിറ്റൈസിങ് ചാലഞ്ചിന്റെ ഓദ്യോഗികമായ ഉദ്ഘാടനം പുതിയ കോട്ട സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ഹക്കീം കുന്നിൽ നിർവഹിച്ചു.
രോഗം പടരാതിരിക്കാൻ പൊതു ഇടങ്ങളിൽ അണു നശീകരണ പ്രവർത്തി വളരെ ഗുണകരമാണെന്നും സർക്കാർ തന്നെ ഇതിന് മുൻകൈ എടുക്കുകയോ സന്നദ്ധ സംഘടനകൾക്ക് പിന്തുണ നൽകുകയോ ചെയ്യണമെന്നും ഹക്കീം കുന്നിൽ അഭിപ്രായപ്പെട്ടു.
രാജീവ് യൂത്ത് സെന്റർ ചെയർമാൻ നിധീഷ് കടയങ്ങൻ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ടും രാഹുൽ ബ്രിഗേഡ് കാസറഗോഡിന്റെ ചെയർമാനുമായ പത്മരാജൻ ഐങ്ങോത്ത് മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ കൗൺസിലർ വി വി ശോഭ പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി ക്ലാസ്സെടുത്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഡിവി ബാലകൃഷ്ണൻ, എൻ കെ രത്‌നാകരൻ, എം.കുഞ്ഞികൃഷ്ണൻ, വി വി സുധാകരൻ, കെ പി മോഹനൻ, പ്രദീപ് ഒ വി, തസ്‌റീന , ഡോ: ദിവ്യ, ഷാജി തോയമ്മൽ, ജയേഷ്, സിദ്ദിഖ്, ആസിഫ്, സനോജ്, സതീശൻ, രാജഗോപാലൻ തുടങ്ങിയവർ അണു നശീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി