- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരം ഓക്‌സിജൻ സിലിണ്ടറുകൾ കേരളത്തിന് നൽകി അദാനി ഫൗണ്ടേഷൻ
അദാനി ഫൗണ്ടേഷൻ കേരളത്തിന് ആയിരം ഓക്‌സിജൻ സിലിണ്ടറുകൾ നൽകി. കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷനുള്ള സിലിണ്ടറുകളുടെ വിതരണം പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും കോട്ടുകാൽ പഞ്ചായത്തിനുള്ള സിലിണ്ടറുകൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും നിർവഹിച്ചു. ചടങ്ങിൽ അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് കുമാർ ഝാ അധ്യക്ഷനായിരുന്നു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോക്ടർ ജയകുമാർ,കോർപ്പറേറ്റ് അഫയേഴ്‌സ് ഹെഡ് സുശീൽനായർ, ഹോവേ പ്രോജക്ട് ഡയറക്ടർ എതിരാജൻ രാമചന്ദ്രൻ, അദാനി ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് ഡോക്ടർ അനിൽ ബാലകൃഷ്ണൻ, സെബാസ്റ്റ്യൻ ബ്രിട്ടോ എന്നിവർ സന്നിഹിതരായിരുന്നു.
Next Story