ഉപ്പള: മഴക്കാലം വരുന്നതിന് മുമ്പായി പൊതു സ്ഥലവും, വീട്ട് പരിസരവും വൃത്തിയാക്കുന്ന ഒരു കുടുംബത്തിനും, ക്ലബ്ബിനും പാരിതോഷികം പ്രഖ്യാപിച്ച് മംഗൽപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും രണ്ടാം വാർഡ് മെമ്പറുമായ മുസ്ലിം ലീഗ് അംഗം ഇർഫാന ഇഖ്ബാൽ വ്യത്യസ്തയാകുന്നു. നാടും വീടും മാലിന്യം കൊണ്ട് പൊറുതി മുട്ടുമ്പോൾ അതിനെ ശാസ്ത്രീയമായി സാംസ്‌കരിച്ച് മാതൃകയാകുന്ന മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒരു കുടുംബത്തിനും, പൊതു സ്ഥലം വൃത്തിയായി ശുചീകരിക്കുന്ന ക്ലബ്ബിനുമാണ് ഓരോ സ്വർണ്ണ നാണയം വാർഡ് മെമ്പർ സമ്മാനമായി നൽകുന്നത്.

കുടുംബാംഗങ്ങളോടൊപ്പം വീടും പരിസരവും വൃത്തിയാക്കുന്നതിന് മുൻപും, ശേഷവുമുള്ള ഫോട്ടോ, പൊതു സ്ഥലം വൃത്തിയാക്കുന്ന ഫോട്ടോ, വീട്ട് പറമ്പിൽ കുടുംബത്തോടൊപ്പം വൃക്ഷതൈകൾ നടുന്ന ഫോട്ടോകൾ എന്നിവയിൽ ഏതെങ്കിലും ഒരു കാര്യം ചെയ്ത് വാർഡ് മെമ്പർ ഇർഫാനയുടെ +919633108200 വാട്‌സ്ആപ്പ് നമ്പറിലേക്ക്നിങ്ങളുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം മൂന്ന് ദിവസത്തിനകം അയച്ചു തരണം. വിജയികളെ
എ. കെ. എം. അഷ്റഫ് MLA പ്രഖ്യാപിക്കും.