തൃപ്പൂണിത്തുറ:15 വർഷ കാലാവധി കഴിഞ്ഞ ഓട്ടോ റിക്ഷകൾ നിരത്തിലിറക്കരുതെന്നും അവയെല്ലാം സി.എൻ.ജി യിലേക്കോ ,വൈദ്യുതിയിലേക്കോ മാറ്റണമെന്നുള്ള സർക്കാർ ഉത്തരവ് കോവിഡിന്റെ പശ്ചാത്തലത്തിൽ യാതൊരു കാരണവശാലം നടപ്പിലാക്കരുതെന്ന് കേരള സ്റ്റേറ്റ് ഓട്ടോ റിക്ഷ തൊഴിലാളി സെന്റർ (എ.ഐ.യു.റ്റി.യു.സി ) സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു .

കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിലും വരുമാനവും ഇല്ലാതായ ഓട്ടോ റിക്ഷ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും അക്ഷരാർത്ഥത്തിൽ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവനുസരിച്ച് ഒട്ടോ റിക്ഷകളിൽ മാറ്റം വരുത്തുന്നതിന് തൊഴിലാളികൾക്ക് കഴിയില്ല. സർക്കാർ ഓട്ടോ റിക്ഷകൾ ഏറ്റെടുക്കുകയോ, നിർദ്ദിഷ്ട മാറ്റം വരുത്തുന്നതിന് ആവശ്യമായ ധനസഹായം നൽകുകയോ ചെയ്യേണ്ടതുണ്ട്
.
കോവിഡ് മൂലം വരുമാനം നിലച്ചതിനാൽ ഓരോ തൊഴിലാളിക്കും പ്രതിമാസം 10000 രൂപ ധനസഹായം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ഓട്ടോ റിക്ഷ തൊഴിലാളി സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു .ഓൺ ലൈനിൽ കൂടിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എൻ.ആർ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ദിനേശൻ സംസ്ഥാന നേതാക്കളായ ബി. വിനോദ്(കൊല്ലം) മനോജ് കുമാർ എൻ.ആർ.( കായംകുളം) കെ.എൻ.രാജൻ (ചങ്ങനാശേരി) സി.ആർ. ഉണ്ണികൃഷ്ണൻ( തൃശ്ശൂർ) എന്നിവർ പ്രസംഗിച്ചു.