കൻ അമീനൊപ്പം എ.ആർ.റഹ്മാൻ പങ്കുവച്ച ഒരു സെൽഫി സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കോവിഡ് വാക്‌സിനെടുത്ത ശേഷം മാസ്‌ക് ധരിച്ച് മകനൊപ്പം പങ്കുവെച്ച ചിത്രത്തിൽ ഇരുവരും ധരിച്ച മാസ്‌കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തേക്കാളുപരി ഇരുവരും ധരിച്ച മാസ്‌ക് ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാഴ്ചയിൽ തന്നെ വെറൈറ്റി ലുക്കുള്ള മാസകിന്റെ വില കേട്ട് ഞെട്ടുകയാണ് ആരാധകർ.

18,148 രൂപയാണ് മാസ്‌കിന്റെ വില. മാസ്‌കിന്റെ യഥാർഥ വിലയറിഞ്ഞതു മുതൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകളാണു നടക്കുന്നത്. വെളുത്ത നിറമുള്ള മാസ്‌കാണ് റഹ്മാനും മകനും ധരിച്ചത്. വായു മലിനീകരണത്തിൽ നിന്നടക്കം സംരക്ഷണം നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫിൽട്ടർ ആണ് മാസ്‌കിന്റെ പ്രത്യേകത. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്‌ക് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്‌കിന്റെ പ്രത്യേകതയാണ്. ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയർ വെയറബിൾ എയർ പ്യൂരിഫയറിൽ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ പരമാവധി 8 മണിക്കൂർ വരെ മാസ്‌ക് ഉപയോഗിക്കാം.

ചെന്നൈയിലെ ഒരു വാക്സിനേഷൻ സെന്ററിൽ നിന്ന് കോവിഡ് വാക്സീൻ സ്വീകരിച്ചതിനു ശേഷമാണ് റഹ്മാനും മകനും ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു മുൻപും സെലിബ്രിറ്റികളുടെ മാസ്‌ക് സജീവ ചർച്ചാ വിഷയമായിട്ടുണ്ട്. കാഴ്ചയിലെ വ്യത്യസ്തതയ്‌ക്കൊപ്പം വില കൊണ്ടു കൂടിയാണ് പലരും ആരാധകരെ അമ്പരപ്പിച്ചത്. ഇരുപത്തിയയ്യാരത്തിലധികം രൂപ ചെലവാക്കി നടി ദീപിക പദുക്കോൺ മാസ്‌ക് വാങ്ങിയത് വലിയ ചർച്ചകൾക്കാണു വഴി വച്ചത്. പിന്നാലെയാണ് എ.ആർ.റഹ്മാന്റെയും മകന്റെയും ചിത്രം എത്തിയത്.