- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒരു വയസുള്ള കുട്ടിയേയും മാതാവിനേയും കണ്ടെത്താൻ ആംബർ അലർട്ട് പ്രഖ്യാപിച്ചു
കോർപ്ക്രിസ്റ്റി(ടെക്സസ്): കൊലപാതകത്തിനും കവർച്ചക്കും പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റിൻ ഗാർസിയ(24) ഒരു വയസുള്ള കുട്ടിയേയും, മുൻ കാമുകിയും, കുട്ടിയുടെ മാതാവുമായ ജെസബേൽ സമോറയേയും തട്ടിക്കൊണ്ടപോയതിനെ തുടർന്ന് പൊലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു.ജൂൺ 8ന് ഉച്ചക്ക് 2 മണിയോടെയാണ് ജെസബേൽ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകൊണ്ട് കുട്ടിയേയും മാതാവിനേയും ക്രിസ്റ്റിൻ ഗാർസിയ തട്ടിക്കൊണ്ടുപോയത്.
ജെസബേലിന്റെ വിശദവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തി. പതിനെട്ടു വയസു പ്രായവും, നാല് അടി പതിനൊന്ന് ഇഞ്ച് ഉയരവും, 97 പൗണ്ട് തൂക്കവും, ബ്ളൂ ജീൻസും, കാമൊ ടാങ്ക് ടോപുമാണ് ഇവർ ധരിച്ചിരുന്നത്.തട്ടിക്കൊണ്ടുപോയ ഗാർസിയാക്ക് അഞ്ച് ഇഞ്ചു ഉയരവും 160 പൗണ്ട് തൂക്കവും ഉണ്ടെന്നും, വൈറ്റ് ഹുഡിയും, കറുത്ത മാസ്‌ക്കും ധരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.2007 കാഡിലാക് എസ്‌ക്കലേസ് ടെക്സസ് നമ്പർ പ്ലേറ്റ് 45JKC കാറാണ് തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.
കാറിനെകുറിച്ചോ, പ്രതിയെ കുറിച്ചോ വിവരം ലഭിക്കുന്നവർ 911 വിളിച്ചു വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.ചൊവ്വാഴ്ച വൈകീട്ടാണ് ആംബർ അലർട്ട് പ്രഖ്യാപിച്ചത്.