- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്തുവും സ്നേഹയും ടിപ്പറിടിച്ച് മരിച്ചത് സ്‌കൂളിൽ നിന്നു പുസ്തകം വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ; സഹോദരങ്ങളുടെ മക്കളെ ഒരേ ദിവസം മരണം കവർന്നപ്പോൾ തോരാക്കണ്ണീരുമായി ഒരു കുടുംബം
കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും പിതൃസഹോദരി പുത്രനും ടിപ്പറിടിച്ച് മരിച്ചത് സ്‌കൂളിൽ നിന്നു പുസ്തകം വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ.
അഗസ്ത്യന്മൂഴി തടപറമ്പിൽ പ്രമോദിന്റെയും ശ്രീകലയുടെയും മകൾ സ്‌നേഹ (14) പ്രമോദിന്റെ സഹോദരി പ്രസീലയുടെയും കൃഷ്ണൻകുട്ടിയുടെയും മകൻ അനന്തു കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.കുറ്റിപ്പാല മാമ്പറ്റ ബൈപാസിൽ കയ്യിട്ടാപൊയിൽ പുറ്റാട്ട് റോഡിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.
മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്‌കൂളിൽ നിന്നു പുസ്തകങ്ങൾ വാങ്ങി അനന്തുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സ്‌നേഹ. അനന്തു പ്ലസ് ടു പഠനം പൂർത്തിയാക്കിയിരുന്നു. അനന്തുവിന്റെ സഹോദരി ആരതി. സ്‌നേഹയുടെ സഹോദരി മേഖ. സംസ്‌കാരം ഇന്ന്.
Next Story