- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന് നാഥനില്ലാതായി; 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളുമായി സന്തോഷത്തോടെ ജീവിച്ച സിയോണാ ചന അന്തരിച്ചു
ഐസോൾ: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായ മിസോറമിലെ സിയോണ ചന (76) അന്തരിച്ചു. ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരം. മിസോറം മുഖ്യമന്ത്രി സോറാംതാങ്ക, സിയോണയുടെ മരണവിവരം ട്വീറ്റിലൂടെ സ്ഥിരീകരിച്ചു.
അദ്ദേഹത്തിന് 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വലിയകുടുംബം ലോകശ്രദ്ധ നേടിയിരുന്നു. മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. വിദേശ മാധ്യമങ്ങളിലടക്കം സിയോണ ചനയും കുടുംബവും വലിയ വാർത്തയായിരുന്നു. മിസോറമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബാക്തോങ് മാറാൻ കാരണം ചനയുടെ വലിയ കുടുംബമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബാക്തോങ് തലാങ്നുവാമിലെ ഗ്രാമത്തിലെ നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് സിയോണയുടെ കുടുംബം താമസിക്കുന്നത്. വീട്ടിലെ പല മുറികളിലായി മക്കളും കൊച്ചുമക്കളും താമസിക്കുന്നു. സിയോണയുടെ മുറിയോടുചേർന്ന ഡോർമിറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒരൊറ്റ അടുക്കളയിലാണ് പാചകം.
ചന പോൾ എന്ന ഉപഗോത്രത്തിന്റെകൂടി നാഥനാണ് സിയോണ. 1945 ജൂലായ് 21-നാണ് സിയോണയുടെ ജനനം. 17 വയസുള്ളപ്പോൾ തന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലുള്ള സ്ത്രീയുമായായിരുന്നു ആദ്യവിവാഹം. പിന്നീട് കുടുംബം വളർന്നു.