രാജ്യമെമ്പാടും കോവിഡ് -19 എന്ന മഹാമാരിക്കെതിരെ പോരാടുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് കഷ്ടപ്പെടുന്ന ഒരുപാടുപേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്രയമാകാൻ കണക്ട്റ്റിങ് ഹേർട്‌സ് ഫൗണ്ടേഷനും പ്രശസ്ത ഫുഡ് & ട്രാവൽ ലൈഫ് സ്‌റ്റൈൽ വ്‌ലോഗർ മുകേഷ് എം നായറിന്റെ മിസ്റ്റർ മല്ലു ജെ.ഡി കിങ് ഫാൻസ് ആൻഡ് വെൽഫേർ അസോസിയേഷനും ചേർന്ന് കേരളത്തിലെ ആദിവാസി മേഖലകളിൽ കാടിന്റെ മക്കൾക്ക് ഒരു കൈത്താങ്ങ് എന്ന ഭക്ഷ്യകിറ്റ്, പച്ചക്കറി കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചു.

മറ്റു വ്‌ലോഗർമാരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയുമാണ് മിസ്റ്റർ മല്ലു ജെഡി എന്നറിയപ്പെടുന്ന മുകേഷ് നായർ. ദുബായ് ആസ്ഥായുള്ള ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ് മുകേഷ് നായർ. തന്റെ ഈ വ്യത്യസ്തതയും സാമൂഹ്യ പ്രതിബദ്ധതയും കണ്ട് ഒരു പറ്റ0 യുവാക്കൾ മുകേഷിന്റെ പേരിൽ ഫാൻസ് ആൻഡ് വെൽഫേർ അസോസിയേനും തുടങ്ങി, കേരളത്തിൽ തന്നെ ആദ്യമായി ഒരു വ്‌ലോഗ്ഗറിന്റെ പേരിലൊരു ഫാൻസ് ആൻഡ് വെൽഫേർ അസോസിയേഷൻ തുടങ്ങുന്നതും മുകേഷിന്റെ പേരിൽ ആണ്.

ഇതിന് മുൻപ് ഇത്തരത്തിൽ സഹായ പ്രവർത്തനങ്ങൾ മുകേഷ് നേരിട്ടും നടത്തിത്തിയിട്ടുണ്ട്, കഴിഞ്ഞ ലോക്ക് ഡൗൺ സമയം തന്റെ ടിക്ക്‌ടോക്കിലൂടെയും ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയു0 ഭക്ഷണം കിട്ടാത്തവരെ കണ്ടെത്താനുള്ള തന്റെ സഹായ പദ്ധതി വിവരം സമൂഹത്തോട് അറിയിച്ചിരുന്നു, പോസ്റ്റ് കണ്ടു ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഫോൺവിളികൾ വന്നപ്പോഴാണ് ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവർ സമൂഹത്തിൽ ഒരുപാടുണ്ടെന്ന് മനസ്സിലാക്കിയ മുകേഷ് വിളിച്ചവർക്കെല്ലാം കൃത്യമായി ഭക്ഷണപൊതി എത്തിച്ചുകൊടുത്തു.

വിശക്കുന്നവൻ ഭക്ഷണം കൊടുക്കുകയെന്നതാണ് ഏറ്റവും വലിയ പുണ്യം. ലോകത്തിലെ ഏറ്റവും വലിയ വികാരവും വിശപ്പാണ്. ഈ തിരിച്ചറിവ് എല്ലാർക്കും ഉണ്ടായാൽ നമ്മുടെ ഭക്ഷണം മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കാൻ ഒരു മടിയും ഉണ്ടാവില്ല. സ്വന്തം കാര്യങ്ങൾക്കപ്പുറം ചിന്തിച്ചാൽ തനിക്ക് ആരുമല്ലാത്തവരുടെ വിശപ്പ് തന്റെ വിശപ്പായി മാറുമെന്നും ജെഡി പറയുന്നു.