വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്ന് ആഴ്ചകൾ കഴിഞ്ഞിരിക്കെപോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത്പ്രതി ബിജെപി നേതാവ് പത്മരാജനെതിരെഎത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കണമെന്നുംമെഡിക്കൽ റിപ്പോർട്ട് ഉള്ളടക്കം ചെയ്യണമെന്നുംനിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്രതി രക്ഷപ്പെടാതിരിക്കാൻ ശക്തമായ നടപടികൾ ആഭ്യന്തര വകുപ്പ് കൈകൊള്ളേണ്ടതുണ്ട്.
കുറ്റപത്രം സമർപ്പിക്കാതെനീട്ടിക്കൊണ്ടു പോകുന്നത്പ്രതിയെ സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കും സംരക്ഷണത്തിനും വലിയ പ്രാധാന്യം കൊടുക്കും എന്ന് ഉറപ്പ് നൽകിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഈ ഘട്ടം വരെ പാലത്തായിയിലെ കൊച്ചു പെൺകുട്ടിക്ക് ഒരു നീതിയും ലഭിച്ചിട്ടില്ല.ഇനി അന്തിമമായി നീതിനിഷേധിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്ക്
കാര്യങ്ങൾ പോകുമ്പോൾഈ ഘട്ടത്തിലെങ്കിലുംഗവൺമെന്റ് അടിയന്തിരമായി കടമ നിർവ്വഹിക്കണമെന്ന് അഭ്യർത്ഥിക്കണമെന്നുംനിവേദനത്തിൽ അവർ പറഞ്ഞു