കൊച്ചി: ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായിരിക്കുന്ന ജനജീവിതത്തെ തകർക്കാനായി മദ്യശാലകളെല്ലാം തുറക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ വിവിധ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 20 മുതൽ 26 വരെ പ്രതിഷേധ വാരമായി ആചരിക്കുമെന്ന് ലിക്വർ ക്വിറ്റ് കേരള കാമ്പയിൻ സംസ്ഥാന കോർഡിനേറ്റർ - എറണാകുളം ജില്ല എൻ.ആർ.മോഹൻ കുമാർ അറിയിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ന് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ജൂൺ 25-ന് കളക്റ്റ്രേറ്റ് ധർണ്ണയും സംഘടിപ്പിക്കും.
മദ്യവിരുദ്ധ - ലഹരി വിരുദ്ധ നിലപാട് വച്ചുപുലർത്തുന്ന ലക്ഷദ്വീപ് ജന സമൂഹത്തിൽ ടൂറിസത്തിന്റെ മറയിൽ മദ്യവും ലഹരി വസ്തുക്കളും കുത്തി യൊഴുക്കുവാൻ നടപടികൾ സ്വീകരിക്കുന്ന അഡ് മിനിട്രേറ്ററെ തിരികെ വിളിക്കണ മെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുന്നിൽ ജൂലൈ 1-ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

ലിക്വർ ക്വിറ്റ് കാമ്പയിൻ എറണാകുളം ജില്ലാ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച യോഗം ജില്ലയിലെ സംസ്ഥാന കോർഡിനേറ്റർ എൻ.ആർ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ജോയി ഐരൂർ,റെജീന അസീസ്, ഖദീജ അഷറഫ്, സി.കെ.ശിവദാസൻ ,
അബ്ദുൽ ഷുക്കൂർ, എം.കെ. ഉഷ, ജോർജ് ജോസഫ്, കെ.പി. സാൽവിൻ, നാസർ ആലുവ, അബ്ദുൾ സമദ്, കെ.കെ. ശോഭ, സി.കെ. തമ്പി , പി.പി. എബ്രഹാം, അഷറഫ് കൊച്ചി തുടങ്ങിയവർ പ്രസംഗിച്ചു.