ലണ്ടൻ: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയി സ്‌കോട്ട്ലൻഡ് പ്രതിരോധം ഭേദിക്കാനാവാതെ ഇംഗ്ലണ്ടിന് നിരാശയുടെ കളി ദിവസം. തകർപ്പൻ പ്രകടനം പുറത്തെടുത്ത സ്‌കോട്‌ലൻഡ് ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ കുടുക്കുക ആയിരുന്നു. ഇതോടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ജയംകാണാനാകാതെ ഇംഗ്ലണ്ട് ടീമിന് നിരാശയായി. സ്‌കോട്‌ലൻഡ് പ്രതിരോധം അഴിച്ചു വിട്ടപ്പോൾ മികച്ച പ്്രകടനം കാഴ്ച വയ്ക്കാൻ ഇംഗ്ലണ്ടിനുമായില്ല.

ഇംഗ്ലണ്ട് മുന്നേറ്റ നിരയെ സ്‌കോട്ട്ലൻഡ് പ്രതിരോധം കൃത്യമായി തടഞ്ഞപ്പോൾ ഫിഫ റാങ്കിങ്ങിൽ 44-ാം സ്ഥാനത്തുള്ള സ്‌കോട്ട്‌ലൻഡ് ഇംഗ്ലണ്ടിനെ അനായാസം ഗോൾരഹിത സമനിലയിൽ കുടുക്കുക ആയിരുന്നു. ഫിൽ ഫോഡനും ഹാരി കെയ്‌നും റഹീം സ്റ്റെർലിങ്ങും റാഷ്‌ഫോർഡുമെല്ലാം അടങ്ങിയ . ലഭിച്ച അവസരങ്ങൾ മുതലാക്കാനാകാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

മറുവശത്ത് ഇംഗ്ലണ്ട് ആക്രമണങ്ങളെ പ്രതിരോധിച്ചതിനൊപ്പം മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും സ്‌കോട്ട്ലൻഡിനായി. ചെ ആഡംസ് ഇംഗ്ലണ്ട് പ്രതിരോധത്തെ നിരവധി തവണ പരീക്ഷിച്ചു. മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ലഭിച്ച അവസരം മേസൺ മൗണ്ട് നഷ്ടപ്പെടുത്തി. 22-ാം മിനിറ്റിൽ സ്‌കോട്ട്ലൻഡിന്റെ ടിയർനിക്കും ലഭിച്ച അവസരം മുതലാക്കാൻ സാധിച്ചില്ല. 30-ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്റ്റീഫൻ ഡോണ്ണെലിന്റെ ഗോളെന്നുറച്ച ഷോട്ട് പിക്ഫോർഡ് രക്ഷപ്പെടുത്തി.

48-ാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ മറ്റൊരു ഗോൾശ്രമം സ്‌കോട്ട്ലൻഡ് ഗോൾകീപ്പർ മാർഷൽ തടഞ്ഞു. രണ്ടാം പകുതിയിൽ മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരെ ഇറക്കിയിട്ടും ഇംഗ്ലണ്ടിന് സ്‌കോട്ട്ലൻഡ് പ്രതിരോധം ഭേദിക്കാനായില്ല