കൊച്ചി: സമൂഹത്തിൽ എല്ലാവർക്കും കോവിഡ് വാക്‌സിനേഷന്റെ സുരക്ഷ എത്തിക്കുന്നതിനായി ടാറ്റാ ടീ ജാഗോ രേ എന്ന പേരിൽ പുതിയ പ്രചാരണത്തിന് തുടക്കമിട്ടു. മഹാമാരിയുടെ ഇക്കാലത്ത് എല്ലാവരേയും സഹായിക്കുന്നതിന് പിന്തുണ നല്കണം എന്നതാണ് ഈ പ്രചാരണത്തിന്റെ സന്ദേശം.

കഴിഞ്ഞ വർഷത്തേ ജാഗോ രേയുടെ തുടർച്ചയായി കോവിഡ് 19 വാക്‌സിനേഷന് പിന്തുണ ആവശ്യപ്പെട്ടാണ് പുതിയ പ്രചാരണം. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സുരക്ഷാജീവനക്കാർ, പൂന്തോട്ടക്കാർ എന്നിങ്ങനെയുള്ള സമൂഹത്തിന് വാക്‌സിനേഷനെക്കുറിച്ച് അറിവ് പകരാനും രജിസ്റ്റർ ചെയ്യുന്നതിന് അവരെ സഹായിക്കുന്നതിനുമാണ് ഈ ഉദ്യമം.

വാക്‌സിനേഷനെക്കുറിച്ച് അറിവില്ലാതിരിക്കുക, കോവിഡ് 19-നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ, സാങ്കേതിക സൗകര്യങ്ങളും ഭാഷയുടെ പ്രശ്‌നങ്ങളും മൂലം രജിസ്‌ട്രേഷൻ സാധ്യമാകാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങൾ മറികടക്കുന്നതിന് ഈ പ്രചാരണം സഹായിക്കും.

സാമൂഹികമാധ്യമങ്ങൾ വഴിയും മറ്റും വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുക, വാക്‌സിനേഷൻ എടുക്കുന്നതിനായി സന്നദ്ധ സംഘങ്ങളുമായും എൻജിഒകളുമായും സഹകരിക്കുന്നതിന് അവസരം ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.

സാമൂഹികാവബോധം സൃഷ്ടിക്കുന്നതിനും സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും ടാറ്റ ടീയുടെ ജാഗോ രേ ഉദ്യമം കഴിഞ്ഞ വർഷങ്ങളിലെല്ലാം മുൻപന്തിയിലായിരുന്നു.

സമഹത്തിലെ ഓരോ കാര്യങ്ങൾക്കുമായി ആളുകൾ മുന്നിട്ടിറങ്ങുന്നതിന് ജാഗോ രേ പ്രേരകശക്തിയായിരുന്നുവെന്ന് പായ്‌ക്കേജ്ഡ് ബിവറേജസ് (ഇന്ത്യ& സൗത്ത് ഏഷ്യ) പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. ഇക്കുറി വാക്‌സിനേഷനുവേണ്ടിയാണ് ഈ പ്രചാരണം. എല്ലാവരും സുരക്ഷിതമാകുന്നതുവരെ ആരും സുരക്ഷിതരല്ല എന്ന ബോധം ഉണർത്താൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ വിവരങ്ങൾക്കായി www.jaagore.com/issbaarsabkeliye എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.