തിരുവനന്തപുരം: ടെക്നോപാർക്ക് റോട്ടറി കബ്ലിന്റെ നേതൃത്വത്തിൽ ഫേസ് വണ്ണിലെ 300 കരാർ ജീവനക്കാർക്ക് സൗജന്യ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ടെക്നോപാർക്ക് ഫെയ്സ് വണ്ണിൽ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാർക്കാണ് വാക്സിൻ നൽകിയത്. സപോർട്ട് സ്റ്റാഫുകളായി ജോലി ചെയ്യുന്ന ഈ ജീവനക്കാരും അത്യാവശ്യമായി വാക്സിൻ ലഭിക്കേണ്ട വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്നും ഇത് കണക്കിലെടുത്താണ് ഇവർക്ക് സൗജന്യമാി വാക്സിൻ നൽകാൻ തീരുമാനിച്ചതെന്നും ടെക്നോപാർക്ക് റോട്ടറി ക്ലബ് പ്രസിഡന്റ് ഹരീഷ് മോഹൻ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ടെക്നോപാർക്കിനൊപ്പം ചേർന്ന് കരാർ ജീവനക്കാർക്ക് വാക്സിൻ സ്പോൺസർ ചെയ്ത റോട്ടറി ക്ലബിന്റെ പ്രവർത്തനത്തിന് ഐടി പാർക്സ് സിഇഒ ജോൺ എം തോമസ് നന്ദി അറിയിച്ചു. ഐടി കമ്പനികൾ അവരുടെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകുന്ന പദ്ധതി നടന്ന് വരുന്നുണ്ട്. ടെക്‌നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് വാക്സിനേഷൻ ക്യാമ്പ് നടക്കുന്നത്.

റോട്ടറി ക്ലബ് സെക്രട്ടറി മനു മാധവൻ, അസിസ്റ്റന്റ് ഗവർണർ ജെയിംസ് വർഗീസ്, കോ-ഓഡിനേറ്റർ സിനിരാജ് രവീന്ദ്രൻ, നിയുക്ത ഡിസിട്രിക്ട് ഗവർണർ കെ ശ്രീനിവാസൻ, നിയുക്ത അസിസ്റ്റന്റ് ഗവർണർ ശ്യാം സ്റ്റാറി, വൈസ് പ്രസിഡന്റ് റോണി സെബാസ്റ്റ്യൻ, ട്രഷറർ ടിജി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.