കൊച്ചി- കോവിഡ് മൂലം കഷ്ടതയനുഭവിക്കുന്ന സ്പോർട്സ് പ്രൊഫഷണലുകൾക്കു പിന്തുണയുമായി ഡ്രീം സ്പോർട്സ് ഫൗണ്ടേഷന്റെ 'ബാക്ക് ഓൺ ട്രാക്ക്' സംരംഭം.29 കായിക ഇനങ്ങളിൽ നിന്നുള്ള 3500 ൽപ്പരം സ്പോർട്സ് പ്രൊഫഷണലുകൾക്ക് ഇതിനകം ഡിഎസ്എഫ് സഹായങ്ങൾ നൽകി. നിലവിലുള്ളതും വിരമിച്ചതുമായ 3,300 അത്ലറ്റുമാർ, 100 ലേറെ കോച്ചുമാർ, 70 ലധികം സപ്പോർട്ട് സ്റ്റാഫ്, സ്പോർട്ട്സ് മാധ്യമപ്രവർത്തകർ എന്നിവർക്കാണ് സഹായങ്ങൾ ലഭിച്ചത്. കേരളത്തിൽ നിന്നുള്ള 50 ഗുണഭോക്താക്കൾക്ക് സഹായം ലഭിച്ചു

സാമ്പത്തിക സഹായം, പരിശീലനത്തിനും സ്പോർട്സ് ഉപകരണത്തിനുമുള്ള പിന്തുണ, കോച്ചിങ്, ഉചിതമായ ഭക്ഷണക്രമവും പോഷണവും, പ്രതിമാസ സ്റ്റൈപ്പൻഡ്, ശുചിത്വമുള്ള കിറ്റുകൾ എന്നിവയാണ് 'ബാക്ക് ഓൺ ട്രാക്ക്' വഴി ലഭ്യമാക്കുക. കോവിഡ് പ്രതിസന്ധി കാരണമായി തങ്ങളുടെ ജോലി നഷ്ടമായ സ്പോർട്സ് മാധ്യമപ്രവർത്തകരെ പ്ലേഫീൽഡ് മാഗസിൻ ഉദ്യമം മുഖേന ഡിഎസ്എഫ് പിന്തുണച്ചു.

'കോവിഡ് മൂലം കഷ്ടതയനുഭവിക്കുന്ന സ്പോർട്സ് പ്രൊഫഷണലുകൾകളെ സ്വന്തം കാലിൽ നിൽക്കുന്നതിനും 'ബാക്ക് ഓൺ ട്രാക്ക്' മുഖേന അവരുടെ വ്യക്തിഗതവും കായികവുമായ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ അവരെ സഹായിക്കാനുമാണ് ഇങ്ങനെയാരു സംരംഭത്തിനു തുടക്കമിട്ടതെന്നു ഡ്രീം സ്പോർട്സ് ആൻഡ് ഡ്രീം 11 സഹ-സ്ഥാപകനും സിഒഒയുമായ ഭവിത് സേഠ് പറഞ്ഞു.

ബാക്ക് ഓൺ ട്രാക്കി'ന്റെ ഗുണഭോക്താക്കളിൽ ഒന്ന് ദ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ (ഐബിഎഫ്എഫ്) ആണ്്. 'ബ്ലൈൻഡ് ഫുട്ബോൾ സാധാരണ ഫുട്ബോളിൽ നിന്നു വ്യത്യസ്തമായതിനാൽ,അന്ധരായ ഫുട്ബോൾ കളിക്കാർക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന കായിക വിനോദത്തിനു വേണ്ടി വളരെ കൂടുതൽ സമയവും അദ്ധ്വാനവും സമർപ്പിക്കേണ്ടി വരുന്നു. 'ബാക്ക് ഓൺ ട്രാക്കിനാൽ ഐബിഎഫ്എഫ്സ് കളിക്കാർക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നു ഐബിഎഫ്എഫ് സ്പോർട്ടിങ് ഡയറക്ടർ സുനിൽ ജെ മാത്യു പറഞ്ഞു. രാജ്യത്ത് ഇത്തരത്തിൽ ആദ്യത്തേതായ കൊച്ചിയിലെ ഞങ്ങളുടെ പാരാ സ്പോർട്സ് നാഷണൽ അക്കാദമിക്ക് ദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളിൽ ഫുട്ബോൾ കളിക്കുന്നതിന് അത്ലറ്റുകളെ സഹായിക്കാൻ വേണ്ടി പരിശീലനവും സ്പോർട്സ്വെയർ, സ്പോർട്സ് എക്വിപ്മെൻ്രറ്, സാന്പത്തിക സഹായം എന്നിവയും ലഭ്യമാക്കാൻ കഴിയുന്നുണ്ടെന്നും സുനിൽ ജെ മാത്യു പറഞ്ഞു.