കൊച്ചി : പ്രമുഖ ഓട്ടോമൊബൈൽ ഡീലർമാരായ കുറ്റൂക്കാരൻ ഗ്രൂപ്പ് അന്താരാഷ്ട്ര യോഗ ദിനത്തിൽ സംഘടിപ്പിച്ച യോഗത്തോൺ ചലഞ്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുമെന്ന് സംഘാടകർ. 35 മിനുട്ടിനുള്ളിൽ 108 പ്രാവശ്യം സൂര്യ നമസ്‌കാരം ചെയ്യുന്നതായിരുന്നു യോഗത്തോൺ ചലഞ്ച്. 1000 ൽ പരം ആൾക്കാർ ഈ ചലഞ്ചിൽ പങ്കെടുത്തു. 60 പേർ ചലഞ്ച് വിജയകരമായി പൂർത്തിയാക്കി.

ഒരു വേദിയിൽ ഇത്രയധികം ആളുകൾ ഒരേസമയം യോഗ പരിശീലിക്കുന്നത് ആദ്യമായിട്ടാണെന്ന് സംഘാടർ പറഞ്ഞു. ഇതാണ് ലിംക ബുക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിക്കുവാൻ സാധ്യതയേറിയതും. പങ്കെടുത്ത എല്ലാ വർക്കും സർട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നൽകി. ആയുഷ് മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ യോഗാ മാസ്റ്റർമാരായ ആനന്ദ് നാരായൺ, രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചലഞ്ച്. കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയവർക്കും, കുറ്റൂക്കാരൻ ഗ്രൂപ്പ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തെറ്റ് കൂടാതെ 5 ദിവസം കൊണ്ട് സൂര്യ നമസ്‌കാരം പരിശീലിപ്പിക്കുന്ന പരിപാടി അന്താരാഷ്ട്ര യോഗദിനത്തോടെ സമാപിച്ചു.