- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ബിഐ ഡെപ്യൂട്ടി മാനേജരായ ശ്രീജയ്ക്ക് പ്രായം 32 മാത്രം; ഭർത്താവ് വൈകിട്ട് പാലു വാങ്ങാൻ പോയപ്പോൾ തൂങ്ങി മരണം; പുറം ലോകം അറിഞ്ഞത് മൂന്ന് ആത്മഹത്യകൾ വാർത്തയായപ്പോൾ മാത്രം: കൊട്ടിയത്തെ യുവതിയുടെ തൂങ്ങി മരണവും ദുരൂഹം തന്നെ
കൊട്ടിയം: എസ്‌ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അടുക്കളയോടു ചേർന്ന ഭാഗത്ത് തൂങ്ങി മരിക്കുക ആയിരുന്നു ഇവർ. എന്നാൽ എന്തിനാണ് ശ്രീജ ആത്മഹത്യ ചെയ്തതെന്ന് ഇനിയും വ്യക്തമസ്സ.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. എന്നാൽ ഈ വാർത്ത പുറം ലോകം അറിഞ്ഞത് മൂന്ന് ആത്മഹത്യകൾ വാർത്തയായപ്പോൾ മാത്രമാണ്. അഞ്ചുവർഷം മുൻപായിരുന്നു ശ്രീജയുടെ വിവാഹം. ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയ സമയത്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് വർക്ക് ഏരിയയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്. ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയിരുന്നതായാണ് പൊലീസിനു നൽകിയ മൊഴി. തിങ്കളാഴ്ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുൻപ് കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു.
ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ശാന്തികവാടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കാരം നടത്തി. സഹോദരൻ: ശരൺ. കൊട്ടിയം പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ