- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം. സംസ്ഥാന ചാനലൈസിങ് ഏജൻസികളിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്‌ച്ചവെച്ച ലെവൽ വൺ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിനാണ് വനിതാ വികസന കോർപ്പറേഷൻ അർഹയായത്. തുടർച്ചയായ നാലാം വർഷമാണ് ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷന്റെ (NSCFDC) ഏറ്റവും മികച്ച ചാനലൈസിങ് ഏജൻസിയായി വനിതാ വികസന കോർപ്പറേഷനെ തെരഞ്ഞെടുത്തത്.
കൃത്യമായ ആസൂത്രണത്തോടെ വനിത വികസന കോർപറേഷൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്‌കാരമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി, പൊതു വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ, വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിൽ വലിയ പുരോഗതി കൈവരിക്കുന്നതിന് കോർപ്പറേഷന് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലേയും വനിതകളുടെ പ്രശ്നങ്ങൾ ഒരു പോലെ അഭിസംബോധന ചെയ്യുന്നതിന് വനിതാ വികസന കോർപ്പറേഷന് കഴിഞ്ഞു. 35 കോടി രൂപയായിരുന്ന ശരാശരി വായ്പ വിതരണം 100 കോടി രൂപയിലേറെയായി ഉയർത്താനും സാധിച്ചെന്ന് മന്ത്രി വ്യക്തമാക്കി.