പ്രവാസികൾക്കായ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കാസറഗോഡ് ആദായ നികുതി ഓഫീസിന് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

അവധിക്കായ് നാട്ടിലെത്തി തിരിച്ചു പോകാനാവാതെ ആയിരക്കണക്കിന് പ്രവാസികൾ സാമ്പത്തികമായും മാനസികമായും പ്രയാസത്തിലായത് കാണാൻ കൂട്ടാക്കാത്ത സർക്കാരുകൾ പ്രവാസികളോട് ചെയ്യുന്ന വഞ്ചനയ്‌ക്കെതിരെയാണ് ഈ പ്രതിഷേധമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ അധികൃതർ തൊഴിലാളികളെ സ്വീകരിക്കാൻ തയ്യാറാണെന്നറിയിച്ചിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സർക്കാരുകൾ പ്രവാസികളെ ചൂഷണം ചെയ്യുന്നവർ മാത്രമായ് അധ:പതിച്ചിരിക്കുകയാണെന്ന് സമരത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഖാലിദ്, ജമീല അഹമ്മദ്, എംപിഎം ഷാഫി, പ്രദീപ് ഒ വി, ഇസ്മായിൽ ചിത്താരി, നസീർ കൊപ്പ, കൃഷ്ണപ്രസാദ് പനയാൽ, ഉമേശൻ അണങ്കൂർ, റഫീഖ് കാസറഗോഡ്, സതീശൻ ആവിയിൽ, ഷാജി തോയമ്മൽ തുടങ്ങിയവർ സംസാരിച്ചു.