ഒക്കലഹോമ: പ്രസിഡന്റ് ബൈഡനേയും, കോൺഗ്രസ് അംഗങ്ങളേയും, കുടുംബാംഗങ്ങളെയും വധിക്കുമെന്ന ഭീഷണിപ്പെടുത്തിയ ഒക്കലഹോമ സംസ്ഥാനത്തെ തുൾസയിൽ നിന്നുള്ള ജോൺ ജേക്കബ് അഫറൻസിനെതിരെ(58) ഫെഡറൽ കേസ് ചാർജ്ജ് ചെയ്തതായി ജൂൺ 21 തിങ്കളാഴ്ച ആക്ടിങ് യു.എസ്. അറ്റോർണി ക്ലിന്റ് ജോൺസൻ അറിയിച്ചു. പണം തന്നില്ലെങ്കിൽ വധിക്കുമെന്ന് ഭീഷിണിപ്പെടുത്തിയ ഇമെയ്ലുകൾ തുൾസ ടെലിവിഷൻ കേന്ദ്രത്തിലേക്കാണ് ഇയാൾ അയച്ചത്.

പൊതുപ്രവർത്തകരെ വധിക്കുമെന്ന ഓൺലൈനിലൂടെ ഭീഷിണിപ്പെടുത്തിയാൽ അതിന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് അറ്റോർണി പറയുന്നത്.

തുൾസയിലെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്ത ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോടു ഭീഷിണിപ്പെടുത്തുന്ന ഇമെയിലുകൾ അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് അറ്റോർണി ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. അറസ്റ്റു ചെയ്ത ഇയാളെ തുൾസ കൗണ്ടി ജയിലിലടച്ചു.