- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇപ്പോൾ വേണമെങ്കിലും ജോലിക്ക് കയറാൻ റെഡി'; ആദ്യ ഘട്ട ചികിത്സകൾ പൂർത്തിയാക്കി സിപിഒ അജീഷ് പോൾ ആശുപത്രി വിട്ടു; സംസാര ശേഷിയും ഓർമ്മ ശക്തിയും ഏറെക്കുറെ വീണ്ടെടുത്തു; മറ്റു ചികിത്സകൾ ഫലം കണ്ടാൽ വയറ്റിൽ സൂക്ഷിച്ചിരിക്കുന്ന തലയോട്ടി പു:നസ്ഥാപിക്കും
കൊച്ചി: മറയൂരിൽ മാസ്‌ക് വെയ്ക്കാത്തത് ചോദ്യം ചെയ്തതിന് യുവാവിന്റെ ആക്രമണത്തിന് ഇരയായ സിപിഒ അജീഷ് പോൾ ആശുപത്രി വിട്ടു. ആദ്യഘട്ട ചികിത്സ പൂർത്തിയാക്കി 24 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ അജീഷിന് സാധാരണ ജീവിതത്തിലേക്ക് എത്താൻ ഇനിയും കടമ്പകൾ ഏറെ ബാക്കിയാണ്. എന്നാൽ ആശുപത്രി വിടുമ്പോൾ 'ഇപ്പോൾ വേണമെങ്കിലും ജോലിക്ക് കയറാൻ റെഡിയാണ്.. പറഞ്ഞാൽ മതി..' എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ ശേഷമായിരുന്നു അജീഷ് വീട്ടിലേക്ക് യാത്രയായത്. 'എന്നാ ഇനി ജോലിക്കു പോകുന്നേ..? എന്ന നഴ്‌സ് ടി.ഡി.ഷിജിമോളുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ വാക്കുകൾ. 'ഞങ്ങളെ ഒന്നും മറക്കല്ലേ കേട്ടോ..' എന്നു പറയുമ്പോൾ മറക്കില്ല, മറയൂർക്ക് വരണം എന്ന് ക്ഷണിക്കാനും മറന്നില്ല അജീഷ്.
ആശുപത്രി വിടുന്ന അജീഷിനെ യത്രയാക്കാൻ മന്ത്രി പി. രാജീവും ആശുപത്രിയിൽ എത്തിയിരുന്നു. അജീഷിനോട് കുശലം ചോദിച്ച് ചികിത്സയ്ക്കു ചുക്കാൻ പിടിച്ച ആരോഗ്യപ്രവർത്തകരേയും കൂടെ നിന്ന പൊലീസ് സേനയിലെ സഹപ്രവർത്തകരെയും പൊലീസ് സംഘടനാ ഭാരവാഹികളേയും അഭിനന്ദനമറിയിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. അീഷ് ആശുപത്രി വിട്ടെങ്കിലും ഇനിയും ചികിത്സകൾ ബാക്കിയാണ്.
കഴിഞ്ഞ ജൂൺ ഒന്നിനാണ് മറയൂരിൽ ജോലിക്കിടെ അജീഷ് പോളിന് പ്രദേശവാസിയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ പരുക്കേറ്റത്. മാസ്‌ക് വയ്ക്കാതിരുന്നതു ചോദ്യം ചെയ്തതിന് ഒപ്പമുണ്ടായിരുന്ന ഇൻസ്‌പെക്ടർക്കു നേരെയും ആക്രമണം അഴിച്ചുവിട്ടു. തലയ്ക്ക് കല്ലുകൊണ്ട് ശക്തമായി അടിയേറ്റ അജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മണിക്കർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അജീഷ് ജീവൻ തിരികെ പിടിച്ചത്. എന്നാൽ തലയോട്ടിയുടെ ഒരു ഭാഗം നിലവിൽ വയറിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസത്തിനകം മറ്റു ചികിത്സകൾ വിജയം കണ്ടാൽ തലയോട്ടി പുനഃസ്ഥാപിക്കാനാകുമെന്ന് ഡോക്ടർ ജഗത്‌ലാൽ ഗംഗാധരൻ പറഞ്ഞു.
സാധാരണ ഒരു റോഡ് അപകടത്തിൽ ഉണ്ടാകുന്നതിലും ഗുരതരമായ പരുക്കാണ് അജീഷിനു സംഭവിച്ചതെന്നു ഡോക്ടർ പറയുന്നു. തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ഗുരുതരമായ ചതവും സംഭവിച്ചു. തലച്ചോറിന്റെ ഇടതു ഭാഗത്ത് സംസാരശേഷിയെ നിയന്ത്രിക്കുന്ന കേന്ദ്രമാണ് തകർക്കപ്പെട്ടത്. അതുകൊണ്ടു തന്നെ സംസാര ശേഷി തിരിച്ചു ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഡോക്ടർമാർ. എന്നാൽ വിദഗ്ധ ചികിത്സ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരിച്ചെത്തിച്ചു. സംസാര ശേഷിയും ഏറെക്കുറെ വീണ്ടെടുത്തു.
കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ആഘാതത്തിൽ അജീഷ് വീണുപോയി. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലിയിലേയ്ക്കും അവിടുന്നു രാജഗിരിയിലേയ്ക്കും കൊണ്ടു വരികയായിരുന്നു. ആക്രമണത്തിൽ തലയോട്ടി നുറുങ്ങി തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ അജീഷ് പോളിന് ഓർമശക്തി നഷ്ടമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ തന്നെ നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയോടെയാണ് ഡോ. ജോ. മാർഷൽ ലിയോ അജീഷിനെ ആശുപത്രിയിൽ അഡ്‌മിറ്റു ചെയ്ത് ചികിത്സ ആരംഭിക്കുന്നത്. ന്യൂറോസർജറി വിഭാഗം തലവൻ േഡാ. ജഗത് ലാൽ ഗംഗാധരൻ, ഡോ. മേനാജ് നാരായണപ്പണിക്കർ തുടങ്ങിയവരുടെ വിദഗ്ധ ചികിത്സയിൽ ആദ്യ ദിവസത്തെ പ്രതിസന്ധി ഘട്ടം അതിജീവിച്ചു.
ജീവൻ നിലനിർത്താനായി ആദ്യദിവസം തന്നെ ആറുമണിക്കൂർ നീണ്ട അടിയന്തര ചികിത്സ വേണ്ടിവന്നത് വലിയ വെല്ലുവിളിയായി. തുടർന്നു വെന്റിലേറ്ററിലേയ്ക്കു മാറ്റുകയും ചികിത്സ തുടരുകയുമായിരുന്നു. ശസ്ത്രക്രിയയുടെ ഭാഗമായി തലയോട്ടിയുടെ ഒരു ഭാഗം നിലവിൽ വയറിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മാസത്തിനകം മറ്റു ചികിത്സകൾ വിജയം കണ്ടാൽ തലയോട്ടി പുനഃസ്ഥാപിക്കാനാകുമെന്ന് ഡോക്ടർ ജഗത്‌ലാൽ ഗംഗാധരൻ പറഞ്ഞു.
സാധാരണ ഒരു റോഡ് അപകടത്തിൽ ഉണ്ടാകുന്നതിലും ഗുരതരമായ പരുക്കാണ് അജീഷിനു സംഭവിച്ചതെന്നു ഡോക്ടർ പറയുന്നു. തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ഗുരുതരമായ ചതവും സംഭവിച്ചു. തലച്ചോറിന്റെ ഇടതു ഭാഗത്ത് സംസാരശേഷിയെ നിയന്ത്രിക്കുന്ന കേന്ദ്രമാണ് തകർക്കപ്പെട്ടത്. അതുകൊണ്ടു തന്നെ സംസാര ശേഷി തിരിച്ചു ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഡോക്ടർമാർ. എന്നാൽ വിദഗ്ധ ചികിത്സ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരിച്ചെത്തിച്ചു.
ചെറിയ തടസങ്ങൾ ഒഴിവാക്കിയാൽ അത്യാവശ്യം നന്നായി തന്നെ അജീഷ് സംസാരിക്കുന്നുണ്ട്. ഓർമ നഷ്ടപ്പെടുമോ എന്ന ആശങ്കയും പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഓർമകളെ പൂർണമായും ബന്ധിപ്പിക്കാനാവുന്നില്ലെങ്കിലും അപകടമുണ്ടായതും മറയൂരിലെ ജോലികാര്യങ്ങളും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആറു മാസത്തെ സ്പീച്ച് തെറാപ്പികൊണ്ട് ഓർമ കേന്ദ്രത്തെ കുറെക്കൂടി ഉദ്ദീപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.
ന്യൂറോസർജറി വിഭാഗം േമധാവി േഡാ. ജഗത് ലാൽ ഗംഗാധരൻ, േഡാ. മേനാജ് നാരായണപ്പണിക്കർ, േഡാ. േജാ മാർഷൽ ലിേയാ, അനസ്തീഷ്യ വിഭാഗം േമധാവി േഡാ. സച്ചിൻ േജാർജ്്, േഡാ. വിേവക് ടി. േമനാച്ചേരി, േഡാ. ആൻ േറാസ് േജാർജ്, ഫിസിക്കൽ െമഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം േഡാ. രമ്യ മാത്യൂ, സ്പീച്ച് െതറാപ്പിസ്റ്റ് സാറാ േപാൾ, ഫിസിേയാെതറാപ്പിസ്റ്റ് അഭിലാഷ് മാത്യു, തുടങ്ങിയവർ ചികിത്സയിൽ പങ്കാളികളായി.
മറുനാടന് മലയാളി ബ്യൂറോ