- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിൽ പൊലീസ് മേധാവിയായി മലയാളി; 38കാരനായ മൈക്കൽ കുരുവിള അടുത്ത മാസം ചാർജെടുക്കും
ബ്രൂക്ക്ഫീൽഡ്: യുഎസിലെ ഇലിനോയ് സംസ്ഥാനത്തെ ബ്രൂക്ക്ഫീൽഡ് നഗരത്തിന്റെ പൊലീസ് മേധാവിയായി മലയാളിയായ മൈക്കൽ കുരുവിള (38) നിയമിതനായി. അടുത്തമാസം ചാർജെടുക്കും. കോട്ടയം സ്വദേശിയായ മൈക്കൽ നിലവിൽ ബ്രൂക്ക്ഫീൽഡ് പൊലീസ് സേനയുടെ ഉപമേധാവിയാണ്.
കഴിഞ്ഞ വർഷം ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ചീഫ്‌സ് ഓഫ് പൊലീസ് 40 വയസ്സിൽ താഴെയുള്ള മികവുറ്റ പൊലീസ് ഉദ്യോഗസ്ഥർക്കു നൽകുന്ന പുരസ്‌കാരം മൈക്കലിനു ലഭിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മലയാളി ഈ പദവി അലങ്കരിക്കുന്നത്.
Next Story