- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട ലഹരി വിരുദ്ധ ദിനം :ഗൃഹാങ്കണ സമരത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു
കൊച്ചി:അന്താരാഷ്ട്രലഹരി വിരുദ്ധ ദിനമായ ജൂൺ 26 രാവിലെ 9 മുതൽ 11 വരെ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഹ്വാനപ്രകാരം വിവിധ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെയും മറ്റ് സാമൂഹ്യ-സാംസ്‌കാരിക-വനിതാ-വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ ഗൃഹാങ്കണ സമര പരിപാടികൾ നടന്നു.കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുമ്പോൾ മദ്യശാലകൾ തുറന്ന സർക്കാർ നടപടിസാമൂഹ്യ വിരുദ്ധമാണെന്നും എല്ലാ മദ്യശാലകളും ഉടനടി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം നടന്നത്.
മദ്യവില്പനയിലുടെ സർക്കാരിന് പണം ലഭിക്കും എന്നത് ശരി തന്നെ.പക്ഷെ മദ്യം സൃഷ്ടിക്കുന്ന സാമൂഹ്യ ദുരന്തങ്ങളെ നേരിടാൻ മദ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാൾ എത്രയോ മടങ്ങാണ് പണമാണ് സർക്കാരിന് വിനിയോഗിക്കേണ്ടിവരുന്നതെന്ന് അവർ കണക്കാക്കുന്നില്ല.
കോവിഡിന്റെ മൂന്നാം തര0ഗം വളരെ വേഗത്തിൽ എത്താൻ മദ്യശാലകൾ തുറന്നതും ഒരു കാരണമാകുമെന്നുംജില്ലയിൽ സമരപരിപാടികൾക്ക് നേതൃത്വം നല്കുന്ന മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കോ-ഓർഡിനേറ്റർ എൻ.ആർ.മോഹൻ കുമാർ അഭിപ്രായപ്പെട്ടു.
ലിക്വർ ക്വിറ്റ് കേരള കാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗൃഹാങ്കണ സമരത്തിൽ വിവിധ സംഘടനാ പ്രവർത്തകരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു എന്ന് സമരത്തിന് വിവിധ മേഖലകളിൽ നേതൃത്വം നൽകിയ ഭാരവാഹികളായ ജോയി ഐരൂർ, റോയി പടയാട്ടി (മദ്യ നിരോധന സമിതി) ഖദീജ അഷറഫ്, ഷക്കീല സാദിക് (മുസ്ലിം ഗേൾസ് മൂവ്‌മെന്റ്) കെ.കെ. ശോഭ ,റെജീന അസീസ് (മഹിളാ സാംസ്‌കാരിക സംഘടന), ജോർജ് ജോസഫ് , സി കെ.ശിവദാസൻ (മദ്യവിരുദ്ധ ജനകീയ സമര സമിതി ), കെ.എം. ലത്തീഫ്, മുഹമ്മദ് ഷുക്കൂർ ചെമ്പറക്കി(ലഹരി നിർമ്മാർജ്ജന സമിതി) പി.പി.എബ്രഹാം, സി.എൻ. മുകുന്ദൻ( ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി), എം.കെ. ഉഷ, സാലി, രാജി.കെ.എൻ (സ്ത്രീ സുരക്ഷാ സമിതി), ജമീൽ പനായിക്കുളം ( എസ്.വൈ.എം) കബീർ മുട്ടം (എസ്.വൈ.എസ്) അബ്ദുൾ സമദ് ഹുസൈൻ, അയൂബ് കെ.എ (ഐ.എസ്.എ എന്നിവർ പറഞ്ഞു.