- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊതുവേദിയിൽ തിരികെ എത്തി ഡൊണാൾഡ് ട്രംപ്; ആരാധകരുടെ ആവേശക്കടലായി മാറിയ പടുകൂറ്റൻ റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ: 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകിയും ട്രംപിന്റെ പ്രസംഗം
വെല്ലിങ്ടൻ: ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ വൻ വിമർശനങ്ങൾക്ക് വിധേയമാകുകയും സോഷ്യൽ മീഡിയകൾ പോലും വിലക്കേർപ്പെടുത്തുകയും ചെയ്ത യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ തിരികെയെത്തി. ഒഹായോയിൽ കഴിഞ്ഞ ദിവസം അദ്ദേഹം പ്രസംഗം നടത്തിയപ്പോൾ ആരാധകരുടെ വൻപട തന്നെയാണ് പടുകൂറ്റൻ റാലിയിൽ പങ്കെടുത്തത്.
ട്രംപിന് ജയ് വിളികളുമായി ആയിരങ്ങൾ എത്തിയപ്പോൾ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും നൽകിയായിരുന്നു ട്രംപിന്റെ മടക്കം. ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ നേതാവ് മാക്‌സ് മില്ലറെ ഉൾപാർട്ടി വോട്ടെടുപ്പിൽ ജയിപ്പിക്കണമെന്നും പാർട്ടിയിലെ എതിരാളിയായ ആന്തണി ഗൊൺസാലസിന് അവസരം നൽകരുതെന്നും റാലിയിൽ ആവശ്യപ്പെട്ടു.
ജനുവരി 6ലെ ക്യാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള തന്റെ കുറ്റവിചാരണയെ ഗൊൺസാലസ് പിന്തുണച്ചതിന്റെ പ്രതികാരം വീട്ടുകയായിരുന്നു ട്രംപ്. ഇദ്ദേഹം ഉൾപ്പെടെ, കുറ്റവിചാരണയെ അനുകൂലിച്ച 10 റിപ്പബ്ലിക്കൻ ജനപ്രതിനിധിസഭാംഗങ്ങൾക്കെതിരെ വമ്പൻപ്രചാരണം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് ജൂൺ 30ന് യുഎസ്‌മെക്‌സിക്കോ അതിർത്തി സന്ദർശിക്കും. ജൂലൈ 3നു ഫ്‌ളോറിഡയിലാണു റാലി.
ട്രംപ് ഇനി 'റംബിളി'ൽ
യുഎസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകൾക്ക് പിന്നാലെ ട്വിറ്ററും ഫേസ്‌ബുക്കും ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ട്രംപ് ് വിഡിയോ പ്ലാറ്റ്‌ഫോമായ 'റംബിളി'ൽ ചേർന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്.
ഒഹായോയിലെ ട്രംപ് റാലി റംബിളിൽ തത്സമയം കാണിച്ചിരുന്നു. കാനഡ ആസ്ഥാനമായുള്ള റംബിൾ യൂട്യൂബിനു ബദലായി രൂപം കൊണ്ടതാണ്. യുഎസിലെ യാഥാസ്ഥിതികർക്കിടയിൽ ഇപ്പോഴിതു പ്രിയം നേടിയിട്ടുണ്ട്.