- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ശരിയാവുമോ എന്ന് ദൈവത്തിനറിയാം; കോവിഡിനെ അതിജീവിച്ചത് ആഘോഷമാക്കി അമേരിക്ക വീണ്ടും കോമയിൽ ആയേക്കും; തുണിയഴിച്ച് യുവതികൾ ന്യുയോർക്കിൽ ആടിപ്പാടി; എല്ലാവരും വാഷിങ്ടണിലും ആഘോഷത്തിൽ; ഇന്ത്യൻ വകഭേദം ആഞ്ഞടിക്കുമെന്ന് വിദഗ്ദർ
ന്യുയോർക്ക്: എല്ലാവർഷത്തേയും പോലെ ഡൈക്ക് മാർച്ച് സാറ്റർഡേ ദിനത്തിൽ നൂറുകണക്കിന് അർദ്ധനഗ്‌നകളായ യുവതികളാണ് ന്യു യോർക്ക് നഗരത്തിലെ തെരുവുകളിലിറങ്ങിയത്. കോവിഡ് ഭയത്താൽ, എല്ലാവർഷത്തേക്കാൾ കുറവായിരുന്നു പങ്കെടുത്തവർ എങ്കിലും ഞായറാഴ്‌ച്ചത്തെ പ്രധാന പരേഡിന്റെയും ശോഭ ഒട്ടും കുറഞ്ഞില്ല. സ്വവർഗ്ഗരതിക്കാരായ സ്ത്രീകളുടേ ആഘോഷമായ ഡൈക്ക് മാർച്ച് ബ്രിയാന്റ് പാർക്കിൽ നിന്നുംആരംഭിച്ച് വാഷിങ്ടൺ സ്‌ക്വയർ പാർക്കിൽ അവസാനിച്ചു. അവിടെ ജലധാരയ്ക്ക് ചുറ്റുമായി ഇണകൾ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും ആഘോഷം പൊടിപൂരമാക്കി.
ശരീരത്തിന്റെ മേല്ഭാഗം നഗ്‌നമായി പ്രദർശിപ്പിക്കുന്നത് (ടോപ്ലെസ്) ന്യുയോർക്കിൽ കുറ്റമായിരുന്നു. 1992-ൽ ഒരു അപ്പീൽ കോടതിയാണ് വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ നഗ്‌നത പ്രദർശിപ്പിക്കാം എന്ന് വിധിച്ചത്. സ്ത്രീകളുടേ സ്വാതന്ത്ര്യത്തിന്റ് മഹത്വം ഘോഷിക്കുന്ന മുദ്രാവാക്യങ്ങൾ ചിലർ മാറിടങ്ങളിൽ എഴുതിവച്ചിരുന്നു. പ്രായോഗികമായി നഗരത്തിൽ ഇപ്പോഴും കർഫ്യൂ നിലനിൽക്കുന്നുണ്ടെങ്കിലും പ്രൈഡ് ആഘോഷങ്ങൾ അവസാനിക്കുന്ന തിങ്കളാഴ്‌ച്ച വരെ ഇതിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടികൾ ഒന്നും എടുക്കുകയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ കാണികളായും ആയിരങ്ങൾ വാഷിങ്ടൺ സ്‌ക്വയർ പാർക്കിൽ തടിച്ചുകൂടിയിരുന്നു. അനധികൃതമായി ഗുസ്തിമത്സരം വരെ ഇവിടെ സംഘടിപ്പിക്കപ്പെട്ടെങ്കിലും പൊലീസ് ആർക്കുമെതിരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. പ്രൈഡ് ഫെസ്റ്റ് എന്ന ഉത്സവവും പൊടിപൊടിച്ചു. തെരുവുകളിൽ നൃത്തവും സംഗീതവുമായി നൂറുകണക്കിന് പേർ ഇറങ്ങിയപ്പോൾ താത്ക്കാലികമായി ഉയർന്ന വഴിയോരങ്ങളിലെ ഭക്ഷണശാലകളിലും വൻ തിരക്ക് അനുഭവപ്പെട്ടു.
ആഘോഷങ്ങൾ അവസാനിച്ച് തെരുവുകൾ വിജനമാകുമ്പോൾ കൊറോണയെന്ന ഭീകരൻ വീണ്ടും താണ്ഡവമാടിയേക്കും എന്ന ഭീതിയും ഉയർന്നു കഴിഞ്ഞു. ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വർദ്ധിക്കുവാൻ ഇടയായതാണ് ഒരു കാരണം. നിലവിൽ അമേരിക്കയിലെ സജീവ കോവിഡ്രോഗികളിൽ 20 ശതമാനം പേർക്കും ഈ വകഭേദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയ്ക്ക് സമാനമായ തോതിൽ വാക്സിൻ പദ്ധതിനടത്തിയിട്ടുള്ള ബ്രിട്ടനിൽ ഈ ഇനത്തിന്റെ വ്യാപനം വർദ്ധിക്കുന്നുണ്ട്.
ഒരു മാസത്തിനകം എല്ലാവർക്കും വാക്സിൻ നൽകിക്കഴിഞ്ഞില്ലെങ്കിൽ ഡെൽറ്റാ വകഭേദം അതിഭീകരമായി രീതിയിൽ വ്യാപിക്കും എന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ഈ ഭീഷണി നിലനിൽക്കെ ഇന്നലെ ന്യുയോർക്ക് നഗരത്തിൽ ആഘോഷങ്ങൾക്കായി ആയിരങ്ങൾ ഒത്തുകൂടിയത് കടുത്ത ആശങ്കയാണ് ഉയർത്തിയിട്ടുള്ളത്. മറ്റൊരു വ്യാപനത്തിന് ഇത് കാരണമായേക്കും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്.
പ്രത്യേകിച്ച് ഡെൽറ്റ വകഭേദത്തെ പോലെ അതിവ്യാപനശേഷിയുള്ള ഒരു ഇനത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കേണ്ടതായിരുന്നു എന്നും അവർ പറയുന്നു.
മറുനാടന് ഡെസ്ക്