കാസറഗോഡ് : പ്രവാസികൾ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ തിരിച്ചു പോകാനാവാതെ നാട്ടിൽ കുടുങ്ങി കിടക്കുന്നവരുടെയും തൊഴിൽ നഷ്ടപെട്ട പതിനായിരങ്ങളുടെയും വിഷയം ചർച്ച ചെയുന്നതിനും കൂടിയാലോചനകൾക്കുമായ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി 30 ന് കാസറഗോഡ് നേതൃസംഗമം സംഘടിപ്പിക്കുന്നു.

സംഗമം എ ഐ സി സി അംഗവും മുൻ എംഎൽഎ യുമായ വി ടി ബൽറാം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജില്ലയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും