കോട്ടയം: എൻ സി കെ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി നിലവിലില്ലെന്ന് മാണി സി കാപ്പനൊപ്പം എൻ സി പി യിൽനിന്നും പിളർന്ന വിഭാഗത്തിന് നേതൃത്വം നൽകുന്ന കടകംപള്ളി സുകു പറഞ്ഞു. പാർട്ടി രജിസ്‌ട്രേഷനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോൾ എൻ സി കെ എന്ന പേരിൽ രജിസ്‌ട്രേഷൻ ലഭ്യമല്ലെന്ന് അറിയിച്ചിരുന്നു. മറ്റു പേരുകൾ നിർദ്ദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യങ്ങൾ നേരത്തെ കോട്ടയത്ത് നടന്ന മീറ്റ് ദ പ്രസ് പ്രോഗ്രാമിൽ മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നതായും കടകംപള്ളി സുകു പറഞ്ഞു. എൻ സി കെ എന്ന പേര് ലഭ്യമല്ലാത്തതിനാൽ സംസ്ഥാന - ജില്ലാ കമ്മിറ്റികൾ നേരത്തെ പിരിച്ചു വിട്ടിരുന്നു. സംസ്ഥാനതലത്തിൽ കടകംപള്ളി സുകു കൺവീനറായി രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ജില്ലാതലത്തിലും കൺവീനർമാരെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ഇല്ലാത്ത പാർട്ടിയുടെയും സ്ഥാനങ്ങളുടെയും പേരിൽ എങ്ങനെയാണ് രാജിവയ്ക്കുന്നതെന്ന് കടകംപള്ളി സുകു ചോദിച്ചു.