മുവാറ്റുപുഴ: കോവിഡ്19 മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മൂവാറ്റുപുഴയിലെ പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ. മണ്ഡലത്തിലെ വിവിധ മേഖലകളിൽ സംഘടനാ സഹായമെത്തിച്ചു മാതൃക പരമായ പ്രവർത്തനം നടത്തി .

ഇതിൽ ഇടുക്കിഎംപി ഡീൻ കുര്യാക്കോസിന്റെ മൊബൈൽ ചലഞ്ചു, മാത്യു കുഴൽനാടൻ എംഎൽഎ യുടെ കോവിഡ് ബ്രിഗേഡിൽ ,മുവാറ്റുപുഴമുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ്പ്രതിരോധ പ്രവർത്തനങ്ങൾ, കെഎസ് യു ബ്ലോക്ക് കമ്മറ്റിയുടെ ചാരിറ്റി പ്രവർത്തനം കൂടാതെ വാളകം,മാറാടി, ആവോലി,പായിപ്ര, പോത്താനിക്കാട് കോൺഗ്രസ് മണ്ഡലം കമ്മറ്റികൾക്കും ജിപിസി ഭാരവാഹികൾ സഹായം എത്തിച്ച് നൽകി. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപയുടെ സഹായം നൽകുവാൻ സാധിച്ചു എന്ന് പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം,സെക്രട്ടറി ജോബി കുര്യാക്കോസ് ,ട്രഷർ മൈതീൻ പനക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.എല്ലാ മാസവും താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ജിപിസി കെഎസ്യൂ ബ്ലോക്ക് കമ്മറ്റിയുമായി സഹകരിച്ച് പൊതിച്ചോർ വിതരണവും നടത്തുന്നുണ്ട്.