- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ ഭയന്ന് കാമ്പസുകൾ അടച്ചിട്ട കഴിഞ്ഞ വർഷം മാത്രം യുകെയിൽ പഠിക്കാനെത്തിയത് 56,000 പുതിയ ഇന്ത്യൻ വിദ്യാർത്ഥികൾ; പഠന ശേഷം ജോലിക്കുള്ള വിസ തുടങ്ങിയതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് തുടരുന്നു
ലണ്ടൻ: കോവിഡിനെ ഭയന്ന് ബ്രിട്ടീഷ് കാമ്പസുകൾ അടച്ചിട്ട കഴിഞ്ഞ വർഷം മാത്രം യുകെയിൽ പഠിക്കാനെത്തിയത് 56,000 പുതിയ ഇന്ത്യൻ വിദ്യാർത്ഥികൾ. മുൻവർഷത്തെ അപേക്ഷിച്ച് കോവിഡ് കാലമായിരിന്നിട്ട് കൂടി ബ്രിട്ടനിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 13 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്ന് യുകെ ഹോം ഡിപ്പാർട്ട്മെന്റ് സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി 56,000 വിസ ഇഷ്യൂ ചെയ്തതായി വ്യക്തമാക്കിയ പ്രീതി പട്ടേൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി വ്യക്തമാക്കുക ആയിരുന്നു. മിടുക്കരായ വിദ്യാർത്ഥികൾക്ക് വേണ്ടി ജോലിക്കുള്ള അവസരവും ബ്രിട്ടനിൽ ഒരുക്കുന്നുണ്ട്. പഠന ശേഷം ജോലിക്കുള്ള വിസ തുടങ്ങിയതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ബ്രിട്ടനിലേക്കുള്ള ഒഴുക്കു തുടരുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിലെത്താനും പഠിക്കാനും ദീർഘകാലത്തേക്ക് ജോലി ചെയ്യാനുമുള്ള അവസരം ഒരുക്കുമെന്നും പ്രീതിപട്ടേൽ വ്യക്തമാക്കി.
അതേസമയം 2030ഓടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബൈലാറ്ററൽ ട്രേഡ് ഇരട്ടിയാക്കുമെന്ന് ഋഷി സുനക് വ്യക്തമാക്കി. ഇന്ത്യ യുകെ ബൈലാറ്ററൽ ട്രേഡ് മുഖേന 2020ൽ 18.3 ബില്ല്യൺ പൗണ്ടാണ് യുകെ നേടിയത്. ഇത് 2019ന്റെ അവസാനത്തിൽ 23.3 ബില്ല്യൺ പൗണ്ട്സ് ആയിരുന്നു. 2030ഓടെ ഇന്ത്യാ യുകെ വ്യാപാരബന്ധം വഴിയുള്ള നേട്ടം ഇരട്ടിയാക്കാനാണ് ശ്രമം. കഴിഞ്ഞ വർഷം പുതിയ വ്യാപാര കരാറിന്റെ വാതിലുകൾ ഇരു രാജ്യങ്ങളും തമ്മിൽ തുറന്നിരുന്നു. ഭാവിയിൽ സ്വതന്ത്ര വ്യാപാര കരാറിലേക്ക് എത്താനുള്ള തീരുമാനത്തിലൂന്നിയ കരാറിനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോറിസല് ജോൺസൺ കരാറിലായത്.
ഇന്ത്യയുടെ എഞ്ചിനീയറിങ്, ലീഗൽ, അക്കൗണ്ടിങ്, എഞ്ചിനീയറിങ്, ആർക്കിടെക്ച്്വർ പ്രൊഫഷണലുകളെയാണ് ബ്രിട്ടൻ നോട്ടം വയ്ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലൂടെ ഇവർക്ക് ഇരു രാജ്യങ്ങളിലും അവസരം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധം വളരുമ്പോൾ അത് ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഗുണകരമായി മാറുകയാണ്.