കൊച്ചി : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ പഠനത്തിനൊപ്പം ജോലി പദ്ധതി ഉദ്ഘാടനം പി. കെ ശ്രീമതി ടീച്ചർ (മുൻ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി,മുൻ പാർലിമെന്റ് അംഗം ) നിർവഹിക്കുന്നു കോവിഡ് മഹാമാരിയിൽ ജീവിതം വഴിമുട്ടിയവരുടെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കി സമൂഹത്തിൽ നിർദ്ധനരും എന്നാൽ പഠിക്കാൻ അതിയായ ആഗ്രഹവുമുള്ള വനിതകൾക്കാണ് ഈ അവസരം സംഘടന ഒരുക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ കൂടെ തൊഴിൽ 'earn and learn for the deserving ' എന്നാണ് പദ്ധതിയുടെ പേര്. സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ട് എൻ സി ഡി സി യുടെ കോഴ്‌സ് പഠിക്കാം വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന ഇതുപോലുള്ള നൂതന ആശയങ്ങളും വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പ്രവേശനം ആരംഭിച്ചിരിക്കുന്നു ചേരാൻ ആഗ്രഹിക്കുന്നവർ
ബന്ധപ്പെടേണ്ട നമ്പർ 9846808283
വെബ്‌സൈറ്റ് ലിങ്ക് http://www.ncdconline.org